ആറ്റിങ്ങല്‍: മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ളാന്‍റ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകി. അസ്സഹനീയ ദുര്‍ഗന്ധം കാരണം സമീപ വാസികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുനിസിപ്പല്‍ മാര്‍ക്കറ്റിലെ അറവുശാലയുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ബയോഗ്യാസ് പ്ളാന്‍റ് പൊട്ടി ‘ഫ്ളറി’(മാലിന്യം) പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. രൂക്ഷ ദുര്‍ഗന്ധം വ്യാഴാഴ്ച മുതല്‍ അനുഭവപ്പെട്ടിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം കണ്ടത്തെിയത്. തല്‍ക്കാലം മാര്‍ക്കറ്റില്‍ അറവ് അനുവദിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 600 കിലോ കപ്പാസിറ്റിയുള്ള ബയോഗ്യാസ് പ്ളാന്‍റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍നിന്ന് ഉണ്ടാകുന്ന ഗ്യാസ് കത്തിച്ചു കളയാന്‍ സംവിധാനം ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമായതെന്ന് നഗരസഭാ ഹെല്‍ത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു. മീഥൈല്‍ ഗ്യാസാണ് പുറത്തുവരുന്നത്. ഇത് ബര്‍ണര്‍ ഉപയോഗിച്ച് കത്തിക്കുന്ന പ്രവൃത്തി നഗരസഭ ആരംഭിച്ചു. കൂടാതെ, പ്ളാന്‍റിലുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കും. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ളാന്‍റ് നവീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൗണ്‍സിലര്‍ സന്തോഷ്, ബി.ജെ.പി ആറ്റിങ്ങല്‍ മണ്ഡലം ഭാരവാഹി ശിവന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് മാംസം കൊണ്ടുപോകുന്ന പ്രധാന കേന്ദ്രമാണ് ആറ്റിങ്ങല്‍ മാര്‍ക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.