കാറില്‍ കറങ്ങി മാല പിടിച്ചുപറിച്ച വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

തിരുവനന്തപുരം: കാറിലത്തെി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച മൂന്നംഗ സംഘത്തെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. അമ്പലത്തറ എ.എന്‍ വില്ലയില്‍ താമസിക്കുന്ന അഫ്സല്‍ (23), അമ്പലത്തറ പഴഞ്ചിറ ക്ഷേത്രത്തിനുസമീപം ശ്രീദേവി ഭവനില്‍ വിഘ്നേഷ് (19), മുട്ടത്തറ പെട്രോള്‍ പമ്പിന് എതിര്‍വശം ചുള്ളി ഹരി എന്ന ഹരിപ്രസാദ് (22) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് 2.30ഓടെ കമലേശ്വരം ആര്യന്‍കുഴി ക്ഷേത്രത്തിന് സമീപം പരുത്തിക്കുഴി സ്വദേശിനിയായ അനിതയുടെ നാലരപ്പവന്‍ സ്വര്‍ണമാലയാണ് ഈ സംഘം പിടിച്ചുപറിച്ചത്. അഫ്സല്‍ ആണ് ഈ സംഘത്തിന്‍െറ തലവന്‍. വിഘ്നേഷിന്‍െറ കാറില്‍ ഇവര്‍ മൂന്നുപേരും കൂടി നഗരത്തിന്‍െറ പലഭാഗത്തും കറങ്ങി നടക്കവെ വീടിനുസമീപം നില്‍ക്കുന്ന വീട്ടമ്മയെ കണ്ട് വണ്ടി മാറ്റി നിറുത്തിയശേഷം സംഘത്തലവനായ അഫ്സല്‍ ഹെല്‍മറ്റ് ധരിച്ച് കാറില്‍നിന്നിറങ്ങി വീട്ടമ്മയുടെ സമീപത്തത്തെി വിവരം തിരക്കാനെന്ന വ്യാജേന സംസാരിക്കുന്നതിനിടെ മാല പിടിച്ചുപറിച്ച് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാറിന്‍െറ നമ്പര്‍ പ്ളേറ്റില്‍ ചളി പൂശിയിരുന്നു. തുടര്‍ന്ന് സ്ഥലത്തത്തെിയ ഷാഡോ പൊലീസ് അവിടെനിന്ന് കിട്ടിയ വിവരങ്ങളുടെയും പ്രദേശത്തെ കാമറകള്‍ പരിശോധിച്ചതില്‍നിന്ന് കിട്ടിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. ഇവര്‍ പിടിച്ചുപറിച്ച മാല വിറ്റ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഡി.സി.പി ശിവ വിക്രം, കണ്‍ട്രോള്‍ റൂം എ.സി പ്രമോദ്കുമാര്‍, പൂന്തുറ സി.ഐ എസ്.വൈ. സുരേഷ്, എസ്.ഐമാരായ സജിന്‍ ലൂയിസ്, രത്നം, സിറ്റി ഷാഡോ പൊലീസ് ടീം അംഗങ്ങളായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, സജി ശ്രീകാന്ത്, വിനോദ്, അജിത്, പ്രദീപ്, അതുന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.