സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍: റെയില്‍വേ മന്ത്രി ഉദ്ഘാടനം ചെയ്തു, മാസങ്ങളായി പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ പുതിയ പാര്‍ക്കിങ് സംവിധാനവും ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകളും ഒഴിച്ചുള്ളതെല്ലാം മാസങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഉപയോഗത്തിലുള്ള എസ്കലേറ്ററുകളും ലിഫ്റ്റുകളും വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് കണ്ട് യാത്രക്കാരും അമ്പരന്നു. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍തന്നെ ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു. പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അടച്ചിട്ടിരുന്ന ലിഫ്റ്റുകളും എസ്കലേറ്ററുകളും റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ ഉദ്ഘാടനം ഒഴിവാക്കി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി. വേഗത്തിലത്തൊന്‍ ലിഫ്റ്റില്‍ കയറിയ യുവാക്കളെ ഫയര്‍ഫോഴ്സത്തെി പുറത്തിറക്കിയതും ഏതാനും നാളുകള്‍ക്ക് മുമ്പ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കേട്ട വാര്‍ത്ത. എന്നാല്‍, വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തുടര്‍ന്ന് റിബണും നാടയും കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് ഉദ്ഘാടനവും. ടിക്കറ്റ് കൗണ്ടര്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് നാലുമാസത്തോളമായി. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനും കമേഴ്സ്യല്‍ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. തിരക്കുള്ള സമയങ്ങളില്‍ മതിയായ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് പരാതി വ്യാപകമാണ്. ഇതിനിടെയാണ് ഉദ്ഘാടന മാമാങ്കം. കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴും റെയില്‍വേ സ്റ്റേഷനിലെ മേല്‍പാലം ഭാഗികമാണ്. മൂന്നുവര്‍ഷം നീണ്ട നിര്‍മാണത്തില്‍ ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകളെ മാത്രമാണ് ബന്ധിപ്പിക്കാനായത്. നാല്, അഞ്ച് പ്ളാറ്റ്ഫോമുകളിലേക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പാലം എത്തിയിട്ടില്ല. അതേസമയം, മന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഡിസ്പ്ളേ സ്ക്രീനില്‍ തെളിഞ്ഞത് അഞ്ച് പ്ളാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള മേല്‍പാലമെന്നാണ്. ഒരുവശത്തേക്ക് മാത്രമാണ് പടിക്കെട്ടുകള്‍ ഉള്ളത്. എസ്കലേറ്റര്‍ ഘടിപ്പിക്കാനായി എതിര്‍വശം ഒഴിച്ചിട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.