തിരുവനന്തപുരം: സര്‍വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ ചുറ്റളവിലും ഹോസ്റ്റലുകള്‍ക്ക് 400 മീറ്റര്‍ ചുറ്റളവിലും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കോട്പ (ടുബാക്കോ ഫ്രീ കേരള) അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വയസ്സ് തികയാത്തവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതല്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെയും പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളുണ്ടാവും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സ്ക്വാഡ് ജില്ലയിലെ കടകളില്‍ പരിശോധന നടത്തും. അസി. എക്സൈസ് കമീഷണര്‍ ജി. ചന്തു, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ജി. താര, ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.