വിഴിഞ്ഞം: അടിമലത്തുറ തീരമേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളില്‍ ചോര്‍ച്ച ഉണ്ടാകുന്നത് പതിവാണെന്നും പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ അടിമലത്തുറ എ.കെ.ജി നഗറിലെ ജിനി ഹൗസിലാണ് അപകടം. വന്‍ ശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുക്കളയുടെ ചുവരുകള്‍ ഇടിഞ്ഞുവീണു. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിറക് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ തീപടര്‍ന്നു. തീ ആളിക്കത്തിയതിനാല്‍ വീടിനുസമീപമുണ്ടായിരുന്ന തെങ്ങും അഗ്നിക്കിരയായി. ശബ്ദം കേട്ടത്തെിയ സമീപവാസികള്‍ തീ കെടുത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങുകളിലേക്ക് പടര്‍ന്ന തീ കെടുത്തിയത്. വിഴിഞ്ഞം, പൂവാര്‍ അഗ്നിശമനസേന സ്റ്റഷനുകളില്‍ നിന്ന് ലീഡിങ് ഫയര്‍മാന്‍ ഹരേഷ്കുമാര്‍, സ്റ്റേഷന്‍ ഓഫിസര്‍ സത്യവല്‍സലന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തത്തെി. സ്ഫോടനകാരണം അറിയാനായിട്ടില്ളെന്ന് സേനാധികൃതര്‍ അറിയിച്ചു. അതേസമയം, പ്രദേശത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളില്‍ ചോര്‍ച്ച ഉണ്ടാകാറുണ്ടെന്നും ബന്ധപ്പെട്ട ഏജന്‍സിയോട് അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ളെന്നും നാട്ടുകാര്‍ ആരോപിച്ചു. സിലിണ്ടറുകളുടെ കാലപ്പഴക്കമാകാം അപകടകാരണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.