പുകമൂടിയ നഗരത്തില്‍ പൊറുതിമുട്ടി ജനം

പരവൂര്‍: മാലിന്യം കത്തിക്കുന്ന പുകയില്‍ ശ്വാസം വിടാനാവാതെ ജനം പൊറുതിമുട്ടുന്നു. രാപകല്‍ വ്യത്യാസമില്ലാതെ പ്ളാസ്റ്റിക് മാലിന്യമടക്കം നഗരത്തില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. വഴിയോരത്തെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി നഗരസഭ നിര്‍ത്തിയിട്ട് കാലങ്ങളായി. കച്ചവടസ്ഥാപനങ്ങളില്‍നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യമടക്കം നഗരസഭാ ജീവനക്കാരത്തെി അവിടവിടങ്ങളിലിട്ട് തന്നെ കത്തിക്കുകയാണ്. വാഹന യാത്രികരും വഴിയാത്രക്കാരുമടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്. നഗരസഭാമന്ദിരത്തിന് മുന്നിലും ഇത്തരത്തില്‍ മാലിന്യം കത്തിക്കല്‍ നടക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസിലത്തെുന്നവര്‍ക്കും പുക അസഹ്യമായിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും തീയിടല്‍ നിത്യ സംഭവമാണ്. കഴിഞ്ഞദിവസം നഗരസഭാ ഓഫിസിന് മുന്നിലെ മുനിസിപ്പല്‍ നെഹ്റു പാര്‍ക്കും ദേവരാജ സ്മൃതി മണ്ഡപവും മണിക്കൂറുകളോളം പുകയില്‍ മുങ്ങി. പാര്‍ക്കിന്‍െറ മതിലിനോട് ചേര്‍ന്ന മാലിന്യം കുന്നുകൂട്ടി കത്തിച്ചതാണ് വിനയായത്. പാര്‍ക്കിലും പരിസരത്തുമുണ്ടായിരുന്നവര്‍ പുകസഹിക്കാനാവാതെ സ്ഥലം വിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.