നിര്‍മാണം പൂര്‍ത്തിയായ റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

ആറ്റിങ്ങല്‍: നിര്‍മാണം പൂര്‍ത്തിയായ റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. ആറ്റിങ്ങല്‍-തോട്ടവാരം റോഡില്‍ ഇടയാവണം ക്ഷേത്രത്തിന് സമീപത്തുള്ള ഭാഗമാണ് തകര്‍ന്നത്. എം.എല്‍.എ ഫണ്ടായ 25 ലക്ഷം ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. താഴ്ന്നപ്രദേശമായതിനാല്‍ റോഡ് നിരന്തരം പൊട്ടി തകര്‍ന്നിരുന്നു. വയലിന്‍െറ ഭാഗത്ത് റോഡിന് സൈഡ് വാളും നിര്‍മിച്ചിരുന്നു. ഈ സൈഡ് വാള്‍ നിശ്ചിത അകലത്തില്‍ വയലിലേക്ക് മറിയുകയായിരുന്നു. നിരന്തരം വെള്ളക്കെട്ടുണ്ടാകുന്ന താഴ്ന്ന പ്രദേശമായതിനാല്‍ റോഡിന്‍െറ ഇരുവശവും പാറകൊണ്ട് കെട്ടി ഉയര്‍ത്തി ഉള്ളില്‍ മണ്ണ് നിക്ഷേപിച്ചു. ഇതിനുശേഷം കോണ്‍ക്രീറ്റ് ചെയ്താണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വയലിനോട് ചേര്‍ന്ന് വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത്. റോഡില്‍ ഇതരസ്ഥലങ്ങളിലെല്ലാം ടാറിങ്ങും നടത്തി. വയലിനോട് ചേര്‍ന്നുള്ള സൈഡ് വാളാണ് തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയും അലംഭാവവുമാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചത്. നിലവാരമില്ലാത്ത നിര്‍മാണമായതിനാലാണ് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകരാന്‍ കാരണം. ഈ മാസം 17ന് റോഡ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സൈഡ് വാള്‍ തകര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റ് കെ.ജെ. രവികുമാര്‍, വൈസ് പ്രസിഡന്‍റ് പ്രശാന്ത്, ജനറല്‍ സെക്രട്ടറിമാരായ കിരണ്‍ കൊല്ലമ്പുഴ, സതീഷ്കുമാര്‍, അഭിലാഷ്, ശരത്, അജിത്, അനൂപ്, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.