കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം: കൊലക്കേസ് പ്രതി കഞ്ചാവുമായി ഷാഡോ പൊലീസിന്‍െറ പിടിയിലായി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി അമ്മാനം സതിയാണ് ഒന്നരകിലോ കഞ്ചാവുമായി തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്‍െറ പിടിയിലായത്. ജില്ലയിലും അയല്‍ ജില്ലകളിലും കഞ്ചാവ് മൊത്ത വിതരണക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് കമ്പം, തേനി എന്നീ സ്ഥലങ്ങളില്‍നിന്നും മൊത്തമായി കഞ്ചാവ് തിരുവനന്തപുരത്ത് എത്തിക്കുന്ന ഇയാള്‍ ഒരു കിലോ വരെയുള്ള പാക്കറ്റുകളാക്കി തിരുവനന്തപുരത്തെയും കൊല്ലത്തെയും ഇടനിലക്കാര്‍ക്ക് നല്‍കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇവ പിന്നീട് ഇടനിലക്കാര്‍ ചെറുപൊതികളാക്കി കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും എത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആദ്യം കഞ്ചാവ് സൗജന്യമായി നല്‍കി ലഹരിക്ക് അടിമപ്പെടുത്തിയ ശേഷമാണ് ഇവരുടെ വില്‍പനയത്രെ. ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് കണ്ടത്തൊനാണ് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചത്. നഗരത്തില്‍ നിരവധി സ്റ്റേഷനുകളില്‍ പിടിയിലായ സതിക്കെതിരെ കഞ്ചാവ് വിറ്റതിന് കേസുകളുണ്ട്. 2006ല്‍ ചാല കരിമഠം സ്വദേശിയായ നാസര്‍ എന്ന വാള് നാസറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ പ്രമോദ്, കന്‍േറാണ്‍മെന്‍റ് സി.ഐ അനില്‍ കുമാര്‍, എസ്.ഐ സതീഷ് കെ.ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.