ആറ്റിങ്ങല്‍: ഗുണ്ടാസംഘത്തിന്‍െറ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട വക്കം പ്രദേശത്ത് പൊലീസ് ബന്തവസ്സ് തുടരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ കൊല്ലപ്പെട്ട ഷെബീറിന്‍െറ വീട് സന്ദര്‍ശിച്ചു. സംഘര്‍ഷാവസ്ഥക്ക് അയവ് വന്നെങ്കിലും മേഖലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ പിക്കറ്റിങ് തുടരുന്നുണ്ട്. പുത്തന്‍നട, ദൈവപ്പുര ക്ഷേത്ര പരിസരങ്ങളിലും മാര്‍ക്കറ്റ് ജങ്ഷനിലുമാണ് പൊലീസ് പിക്കറ്റിങ് തുടരുന്നത്. അക്രമത്തില്‍ കൊല്ലപ്പെട്ട പുത്തന്‍നട മണക്കാട് ഷെബീറിന്‍െറ വീടും മര്‍ദനമേറ്റ ഉണ്ണികൃഷ്ണന്‍െറ വീടും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ വി.എസ്. അച്യുതാനന്ദന്‍ ഷെബീറിന്‍െറ വീട് സന്ദര്‍ശിച്ചു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി ആര്‍. രാമു, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വേണുജി തുടങ്ങിയവരും വി.എസിനെ അനുഗമിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വീട് സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും കുടുംബത്തിന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ് വീടുകള്‍ സന്ദര്‍ശിച്ചു. ഷെബീറിന്‍െറ കൊലപാതകം കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയുടെ അവസാന ഉദാഹരണമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇലകമണ്‍ സതീശന്‍, പൂന്തുറ ശ്രീകുമാര്‍, വക്കം സുനില്‍കുമാര്‍, കെ. പ്രസന്ന, ജയന്‍, കെ. രതി, ശശിധരന്‍ എന്നിവരും ജില്ലാ പ്രസിഡന്‍റിനെ അനുഗമിച്ചു. പി.ഡി.പി ജില്ലാ നേതാക്കളും വീടുകള്‍ സന്ദര്‍ശിച്ചു. നടയറ ജബ്ബാര്‍, നഗരൂര്‍ റഫീഖ്, കലാം പൊലീസ്മുക്ക്, മണ്ഡലം സെക്രട്ടറി മുനീര്‍ നഗരൂര്‍ എന്നിവരാണ് വീടുകള്‍ സന്ദര്‍ശിച്ചത്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം മനോജ് ബി. ഇടമന, വി. ശശി എം.എല്‍.എ, സി.എസ്. ജയചന്ദ്രന്‍, അഭിഷൈലജ്, മോഹന്‍ദാസ് എന്നിവരും വീടുകള്‍ സന്ദര്‍ശിച്ചു. കൊലപാതകത്തെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. കോരാണി സനലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വെട്ടുകാട് അനില്‍, അഡ്വ. സന്തോഷ്, ഹരി മണ്ണാമ്മൂല, സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.