കാട്ടാക്കട: നിക്ഷേപത്തിന്‍െറ പേരില്‍ വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ മലയോരമേഖലയില്‍നിന്ന് തട്ടിയെടുത്തത് കോടികള്‍. നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത് സംബന്ധിച്ച പരാതികള്‍ക്കൊന്നും നടപടിയില്ല. ചിട്ടിക്കമ്പനികള്‍ പൂട്ടാന്‍ തുടങ്ങിയതോടെ ഗ്രാമീണ മേഖലയില്‍ നിക്ഷേപകരെ പറ്റിക്കാന്‍ ഇപ്പോള്‍ സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ സജീവമായി. പൂങ്കാവനം, വേണാട്, പൊന്നൂസ്, ത്രിവേണി, മാരുതി, അനന്തശ്രീ, അനന്തപുരി, ആദിത്യ, പേരൂര്‍ക്കോണം, ഹിമാലയ, ബോധി തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങള്‍ വഴി നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപയാണ് സ്വരൂപിച്ചശേഷം മുങ്ങിയത്. ഇതുകൂടാതെ, ടോട്ടല്‍ ഫോറും ലീകാപ്പിറ്റലും കോടികള്‍ സ്വരൂപിച്ചു. കണക്കില്‍പെടാത്ത പണമായതിനാല്‍ നഷ്ടമായ വമ്പന്മാര്‍ പരാതിയുമായി ഇറങ്ങിയില്ല. പേയാട് കൊല്ലംകോണത്ത് ഗ്രാമീണക്ഷേമ സംഘം എന്ന പേരില്‍ സ്ഥാപനം നടത്തി 30 കോടിയിലേറെ രൂപയാണ് മൂവര്‍സംഘം തട്ടിയെടുത്തത്. ചാരിറ്റബ്ള്‍ ആക്ട് പ്രകാരം സംഘം രജിസ്റ്റര്‍ ചെയ്ത ശേഷം പേയാട് കൊല്ലംകോണത്ത് പ്രതിമാസം അരലക്ഷത്തോളം രൂപ മാസവാടകക്ക് ഓഫിസ് നടത്തിപ്പിന് കെട്ടിടമെടുത്തു. തുടര്‍ന്ന് ഗ്രാമീണ ക്ഷേമ വികസന സംഘം എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചശേഷമാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍തന്നെ ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ‘അമൃതജ്യോതി’ എന്ന പേരില്‍ ചിട്ടി നടത്തിയും വന്‍തുക തട്ടിയെടുത്തു. ഇവര്‍ക്കെതിരായ കേസുകളും ദുര്‍ബലമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് കാട്ടാക്കട പഞ്ചായത്തില്‍ പേരൂര്‍ക്കോണം ഫൈനാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തി കോടികള്‍ തട്ടിയെടുത്തു. തിരുവനന്തപുരം-കൊല്ലം ജില്ലകളില്‍ നിരവധി ശാഖകളുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തി വളരെ ആകര്‍ഷക ഓഫിസുകളും സ്ഥാപിച്ച് നിക്ഷേപകരെ വലയില്‍ വീഴ്ത്തിയ അനന്തശ്രീ-അനന്തപുരം ചിട്ടിക്കമ്പനികളും കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. പൂവച്ചലില്‍ നടത്തിയിരുന്ന ആദിത്യയും കുറ്റിച്ചലില്‍ നടത്തിയിരുന്ന ബോധിയും നിക്ഷേപത്തിന്‍െറ പേരില്‍ വന്‍തുക ഗ്രാമീണരില്‍നിന്ന് തട്ടിയെടുത്തു. കുറികളും ചിട്ടിക്കമ്പനികളും വഴി നിക്ഷേപകരെ പാട്ടിലാക്കാന്‍ ആകര്‍ഷക സമ്മാന പദ്ധതികളും ലളിത ജാമ്യവ്യവസ്ഥയുമായി സ്ഥാപനങ്ങളുടെ ജീവനക്കാരത്തെുമ്പോള്‍ നാട്ടുകാരൊക്കെ നിക്ഷേപകരാകും. ചിട്ടികളില്‍ ചേരുന്നതിലധികവും സ്ത്രീകളും നിര്‍ധനരുമാണ്. ചിട്ടിയില്‍ ചേര്‍ന്ന് മൂന്നുമാസം പണം അടച്ചാല്‍ നാലാം മാസം ഒരു ലക്ഷം രൂപ. പിന്നെ ആകര്‍ഷക സമ്മാനങ്ങള്‍ എന്നിവയാണ് വാഗ്ദാനം. 10,000 രൂപ അടക്കുമ്പോള്‍ ബാങ്ക് ചെക് ഗാരന്‍റിയില്‍ ഒരു ലക്ഷം രൂപ കിട്ടുമെന്ന പ്രതീക്ഷയില്‍ ചിട്ടിയില്‍ ചേരും. ഒരു പ്രദേശത്ത് ഇടപാടുകാരായത്തെുന്ന 10ല്‍ താഴെ പേര്‍ക്ക് പറയുന്ന പ്രകാരം പണവും സമ്മാനവുമൊക്കെ നല്‍കും. പണം കിട്ടിയവരെ പരസ്യക്കാരാക്കിയാണ് പിന്നീട് തട്ടിപ്പ് നടത്തുന്നത്. പലയിടത്തും സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് അംഗങ്ങളെയും മറ്റ് പ്രാദേശിക നേതാക്കളെയുമൊക്കെ പ്രചാരകരാക്കും. നേതാക്കള്‍ക്കുവേണ്ട ചെലവുകളും സംഭാവനകളും ഇവര്‍ വഹിക്കുമെന്നതിനാല്‍ ഉത്സാഹം കൂടും. എന്നാല്‍, നിക്ഷേപവുമായി മുങ്ങുമ്പോള്‍ അംഗങ്ങളും നേതാക്കളുമൊക്കെ സമരമുഖത്ത് മുന്‍നിരയില്‍ തന്നെയുണ്ടാകും. നിലവില്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളും നിക്ഷേപകരെ കബളിപ്പിക്കുകയാണ്. ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകൃതം എന്ന വാക്കില്‍ തുടങ്ങി തട്ടിപ്പ് നടത്തുന്നു. ചിട്ടി തുടങ്ങി മുടക്കിയാല്‍ ചിട്ടി തീരുമ്പോഴേ പണം തരൂവെന്നും ആദ്യം അടച്ച തുക തരില്ളെന്നുമുള്ള ന്യായങ്ങള്‍ നിരത്തി നിക്ഷേപകരെ അകറ്റുന്ന രീതിയാണ് പണമിടപാട് സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ചിട്ടിക്കമ്പനികള്‍ പൂട്ടിയതോടെ ഇപ്പോള്‍ സ്വര്‍ണപ്പണയസ്ഥാപനങ്ങളുടെ മറവിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. വന്‍ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. കാട്ടാക്കട താലൂക്കിലെ ഒരു ഡസനിലേറെ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ ദിനംപ്രതി ലക്ഷങ്ങളാണ് നിക്ഷേപങ്ങളായി സമാഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.