ടഗ് ഇടിച്ച് വാര്‍ഫ് തകരുന്നെന്ന്

വിഴിഞ്ഞം: പുതിയ വാര്‍ഫില്‍ രണ്ടു മാസമായി തുടരുന്ന ടഗ് ബ്രഹ്മേശ്വര വാര്‍ഫിന് തകര്‍ച്ചാ ഭീഷണിയുയര്‍ത്തുന്നു. ശക്തമായ തിരയടിയില്‍ ഉരുക്ക് നിര്‍മിതമായ ടഗ് വന്നിടിച്ച് വാര്‍ഫ് തകരുന്ന അവസ്ഥയാണ്. ഇതുസംബന്ധിച്ച് പ്രദേശവാസികളുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസമത്തെി തുറമുഖ വകുപ്പ് അധികൃതരെ ആശങ്കയറിയിച്ചു. തുടര്‍ന്ന് സ്ഥലത്തത്തെിയ തുറമുഖ വകുപ്പ് അധികൃതര്‍ പര്‍സര്‍ ടഗ് ബെയ്സിനിലേക്ക് മാറ്റുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നറിയിച്ചു. ഫെന്‍ഡേഴ്സ് അഥവാ ജെട്ടിയുടെ സംരക്ഷണത്തിനുള്ള സംവിധാനം വാര്‍ഫിലില്ലാത്തതും ടഗിലെ ഈ സംവിധാനം കീറിത്തുന്നിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വെള്ളം, ഇന്ധനം എന്നിവ ഇല്ളെന്ന പേരില്‍ ഒന്നരമാസം മുമ്പ് എത്തിയ ബ്രഹ്മേശ്വര എന്ന മുംബൈ ടഗ് വാര്‍ഫില്‍ നിശ്ചിതമായി തുടരുകയാണ്. മൂന്നുപേരൊഴികെ ജീവനക്കാരില്‍ ബാക്കിയെല്ലാവരും തിരിച്ചുപോയി. ഇവരാകട്ടെ ഇവിടെ പെട്ടുപോയ അവസ്ഥയിലുമാണ്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് വാര്‍ഫിന് കാര്യമായ നാശം നേരിട്ടിട്ടുണ്ട്. പുതിയ വാര്‍ഫില്‍ ആദ്യകാലങ്ങളില്‍ യാനങ്ങള്‍ വന്നിടിക്കാതിരിക്കാന്‍ ഫെന്‍ഡേഴ്സ് അഥവാ റബര്‍ നിര്‍മിത സജ്ജീകരണം സ്ഥാപിച്ചിരുന്നു. വന്‍തുക ചെലവിട്ട് ഫെന്‍ഡേഴ്സ് സ്ഥാപിച്ച് മാസങ്ങള്‍ക്കകം തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.