ഓടയില്‍ മരിച്ച സംഭവം: ബൈക്ക് കണ്ടത്തെി; ദുരൂഹതകള്‍ ബാക്കി

നേമം: കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ കാഞ്ഞിരംകുളത്ത് ഓടയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ കാരയ്ക്കാമണ്ഡപം സ്വദേശിയും ഷോപ്പിങ് കോംപ്ളക്സ് ഉടമയുമായ ബഷീര്‍ (47) സഞ്ചരിച്ച ബൈക്ക് കണ്ടത്തെി. ബഷീറിന്‍െറ ബജാജ് പള്‍സര്‍ ബൈക്കാണ് ബുധനാഴ്ച അര്‍ധരാത്രി പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിന് മുന്നില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ പട്രോളിങ് നടത്തിയ പൊലീസ് സംഘം കണ്ടത്തെിയത്. തുടര്‍ന്ന് കരമന പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ബൈക്ക് ബഷീറിന്‍േറതാണെന്ന് തിരിച്ചറിഞ്ഞു. കരമന സ്റ്റേഷനിലത്തെിച്ച ബൈക്ക് കേസ് അന്വേഷിക്കുന്ന കാഞ്ഞിരംകുളം പൊലീസിന് ഇന്ന് കൈമാറും. ബൈക്ക് കണ്ടത്തെിയ സ്ഥലത്ത് നിന്ന് ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ ആയിരിക്കണം ബഷീര്‍ കാഞ്ഞിരംകുളത്തേക്ക് പോയിട്ടുണ്ടാകുക എന്നാണ് പൊലീസ് നിഗമനം. അതേസമയം, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ പ്രഥമിക റിപ്പോര്‍ട്ട് പ്രകാരം ഹൃദയസ്തംഭനമായിരിക്കാം മരണകാരണമെന്നും പൊലീസ് പറയുന്നു. എന്നാല്‍, എന്തിനാണ് ബഷീര്‍ പനിയായിട്ടുകൂടി കാഞ്ഞിരംകുളത്തിന് പുറപ്പെട്ടതെന്നും ആരാണ് ഫോണ്‍ ചെയ്തതെന്ന കാര്യത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്. ഇതിനിടെ ബഷീറുമായി അടുത്ത് ബന്ധമുള്ള ബ്ളേഡുകാരനെ ചുററിപ്പറ്റിയും ചില സൂചനകള്‍ നാട്ടുകാര്‍ പൊലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. എന്തിനാണ് ബഷീര്‍ കാഞ്ഞിരംകുളത്തത്തെിയത്, അവസാനനിമിഷം ആരൊക്കെയാണ് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തെുകയാണ് ആദ്യ ശ്രമമെന്നും പൊലീസ് വെളിപ്പെടുത്തി. കൂടാതെ ബഷീറിന്‍െറ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കൂടി പരിശോധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.