കിളിമാനൂര്‍: ക്വാളിസ് വാനിലത്തെിയ സംഘം പട്ടാപ്പകല്‍ യുവാവിനെ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി. നാട്ടുകാര്‍ അറിയിച്ചതോടെ വാഹനത്തെ പിന്തുടര്‍ന്ന പൊലിസ് രാത്രിയോടെ യുവാവിനെ കണ്ടത്തെി. പൊലീസ് പിന്തുടരുന്നതറിഞ്ഞ സംഘം യുവാവിനെ റോഡില്‍ ഉപേക്ഷിച്ചുകടന്നു. കിലോമീറ്റര്‍ അകലെ പാങ്ങോട് നിന്ന് പൊലീസ് അക്രമിസംഘം ഉപയോഗിച്ചിരുന്ന ക്വാളിസ് വാന്‍ കണ്ടത്തെി. സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. കിളിമാനൂര്‍ പോങ്ങനാട് ഉള്ളൂര്‍കോണം ഷാജി മന്‍സിലില്‍ ഷാജി-റസീന ദമ്പതികളുടെ മകന്‍ ഷാഫിയെയാണ് (20) ബുധനാഴ്ച വൈകീട്ട് 4.30ഓടെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തിന്‍െറ കൂടെ ഓട്ടോയില്‍ കടമ്പാട്ടുകോണത്തുനിന്ന് വീട്ടിലേക്ക് പോകവേ ആരൂര്‍ ജങ്ഷനില്‍നിന്ന് ക്വാളിസില്‍ പിന്തുടര്‍ന്ന സംഘം ഓട്ടോ അടിച്ചുതകര്‍ത്തശേഷം ഷാഫിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പോങ്ങനാട് യൂനിറ്റ് പ്രവര്‍ത്തകനാണ് ഷാഫി. സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിളിമാനൂര്‍-മടവൂര്‍ റോഡ് പോങ്ങനാട് ജങ്ഷനില്‍ ഉപരോധിച്ചു. കിളിമാനൂര്‍ എസ്.ഐ സുഭാഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസത്തെി സമരക്കാരുമായി സംസാരിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തൂപ്പുഴ ചിതറയിലെ എണ്ണപ്പനത്തോട്ടത്തിനടുത്ത് വെച്ച് പൊലീസ് പിന്തുടരുന്നതറിഞ്ഞ സംഘം വാഹനത്തില്‍നിന്ന് ഷാഫിയെ വലിച്ചെറിഞ്ഞശേഷം വാഹനവുമായി രക്ഷപ്പെട്ടു. പൊലീസ് ഇവരെ വീണ്ടും പിന്തുടര്‍ന്നതോടെ പാങ്ങോട്ട് വാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. സംഘത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചതായി കിളിമാനൂര്‍ സി.ഐ എസ്. ഷാജി പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ചിരുന്ന കെ.എല്‍ 16 എം.1835 നമ്പര്‍ ക്വാളിസ് വാന്‍ പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.