ആറ്റിങ്ങല്‍: നീര്‍ത്തട സംരക്ഷണദിനത്തോടനുബന്ധിച്ച്ആലംകോട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ളബ് അംഗങ്ങള്‍ അയമ്പള്ളികുളം സന്ദര്‍ശിച്ചു. പരിസ്ഥിതിയുടെ നിലനില്‍പ്പിന് നീര്‍ത്തടങ്ങളെയും ജല സ്രോതസ്സുകളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായിരുന്നു പഠനാത്ര. സ്കൂളില്‍നിന്ന് കാല്‍നടയായി അയമ്പള്ളികുളത്തിന് സമീപത്തത്തെിയ കുട്ടികള്‍ മലിന വസ്തുക്കള്‍ കുളത്തിലേക്ക് വലിച്ചെറിയരുതെന്ന് പരിസരവാസികളോട് അഭ്യര്‍ഥിച്ചു. ജലസംരക്ഷണ സന്ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ കുളത്തിന്‍െറ വശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു. വലതു കൈയില്‍ ഓരോ ഗ്ളാസ് ജലം ഉയര്‍ത്തി കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി. യാത്രക്ക് അധ്യാപകരായ സുരേഷ്, ഷിജു, ഗീത, പരിസ്ഥിതി ക്ളബ് കണ്‍വീനര്‍ സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.