തിരുവനന്തപുരം: ബാലരാമപുരം-വിഴിഞ്ഞം റോഡ് വികസനത്തിന് 197.9 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായി. സംസ്ഥാനതല ഉന്നതാധികാരസമിതിയാണ് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതിനല്‍കിയത്. റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി സി. ശോഭനകുമാരിയാണ് ഉത്തരവായത്. റോഡ് വികസനത്തിന് 443 ഉടമസ്ഥരില്‍നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. നാലുവിഭാഗമായി തിരിച്ചാണ് ഭൂമിക്ക് വിലനിശ്ചയിച്ചിരിക്കുന്നത്. ഏക്കറിന് ‘എ’ വിഭാഗത്തിന് 35.85 ലക്ഷം രൂപ നല്‍കും. ഈവിഭാഗത്തില്‍ 141 ഉടമസ്ഥരാണുള്ളത്. ‘ബി’ വിഭാഗത്തിലെ 82 ഉടമസ്ഥര്‍ക്ക് ഏക്കറിന് 32.72 ലക്ഷംവീതം ലഭിക്കും. ‘സി’ വിഭാഗത്തില്‍ ഉള്‍പ്പെട്ട 162 പേര്‍ക്ക് ഏക്കറിന് നിശ്ചയിച്ചതുക 27.71 ലക്ഷമാണ്. അവസാനവിഭാഗമായ ‘ഡി’യില്‍ 58 ഭൂവുടസ്ഥരാണുള്ളത്. അവര്‍ക്ക് 22.23 ലക്ഷമാണ് ഏക്കറിന് നല്‍കുന്നത്. ഡി.എല്‍.എഫ്.സിയാണ് ഭൂമിയുടെ വില നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.