പത്ത് ടണ്‍ റേഷനരി പിടികൂടി

നാഗര്‍കോവില്‍: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ടണ്‍ റേഷനരി പിടികൂടി. കളിയിക്കാവിള-കൊല്ലങ്കോട് പാതയില്‍ ചെങ്കവിളയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ വാഹനപരിശോധനക്കിടെയാണ് അരി പിടികൂടിയത്. നിര്‍ത്താതെ പോയ ലോറിയെ പൊലീസ് പിന്തുടര്‍ന്നതോടെ വാഹനം വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്ത് ടണ്‍ റേഷനരി കണ്ടത്തെിയത്. നാഗര്‍കോവില്‍ കലക്ടര്‍ ഓഫിസില്‍ എത്തിച്ച് പരിശോധനകള്‍ക്കുശേഷം അരി കോണം റേഷന്‍ ഗോഡൗണിലേക്ക് മാറ്റി. കൊല്ലം രജിസ്ട്രേഷനിലുള്ളതാണ് ലോറി. ഫ്ളയിങ് സ്ക്വാഡ് തഹസില്‍ദാര്‍ ഇഗ്നേഷ്യസ് സേവ്യറിന്‍െറ നേതൃത്വത്തിലാണ് വാഹനപരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.