തിരുവനന്തപുരം: ജില്ലയെ ഹരിതാഭമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി ഹരിതകേരളം ജില്ലതല സെല്‍ കോഓഡിനേറ്റര്‍ കൂടിയായ സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സംഘവും. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച അവബോധന-പരിശീലന പരിപാടി നടത്തും. തുടര്‍ന്ന്, പ്രത്യേകമായി തയാറാക്കുന്ന പ്രവര്‍ത്തന രേഖ സംസ്ഥാനതല ഹരിതകേരളം സംഘവുമായി ചര്‍ച്ച നടത്തി കലക്ടര്‍ക്ക് സമര്‍പ്പിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ ഹരിതാഭമാക്കുകയാണ് ലക്ഷ്യം. ജലസംരക്ഷണം, ജലസംഭരണം, കൃഷി, മരംവെച്ചു പിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ മാത്രം അവസാനിക്കുന്നതല്ല പ്രവര്‍ത്തനങ്ങളെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. പദ്ധതി ആരംഭിച്ചാല്‍ അതിന് തുടര്‍പ്രവര്‍ത്തനമുണ്ടാകണം. പദ്ധതിയുടെ കീഴില്‍ ഒരോ പ്രദേശത്തിനും അനുയോജ്യമായതെന്തെന്ന് കണ്ടത്തെണം. അതിന് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ആവശ്യമാണ്. ഇത്തരത്തില്‍ പ്രാദേശികമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ നാടിന് ആവശ്യമായവയെ കണ്ടത്താനും അതു സമഗ്രമാക്കി വളര്‍ത്താനും സാധിക്കും. ഇതേ ആശയം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് സെല്‍ നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയമായിരുന്നെന്നും ദിവ്യ എസ്. അയ്യര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളില്‍നിന്നുള്ള ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളും. സമൂഹത്തിലെ നാനാതുറകളിലുള്ളവരെ അണിനിരത്തിയാണ് സംരംഭത്തിനു തുടക്കം കുറിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം സന്നദ്ധസംഘടനകളും എല്ലാ തുറകളിലുമുള്ള പ്രമുഖ വ്യക്തികളും ഈ പദ്ധതി പ്രവര്‍ത്തനത്തിന്‍െറ ഭാഗമാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.