വിതുര: പൊന്മുടി മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരം തുടങ്ങി. മൂന്ന് മാസത്തോളമായി ശമ്പളം മുടങ്ങിയതിനത്തെുടര്‍ന്നാണ് സമരം. മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും കൈവിട്ടതോടെ ഇവര്‍ സ്വന്തം നിലയിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. സ്ത്രീ തൊഴിലാളികളുള്‍പ്പെടുന്ന സംഘം തിങ്കളാഴ്ച എസ്റ്റേറ്റ് ഓഫിസ് പടിക്കല്‍ സത്യഗ്രഹമിരുന്നു. ഉടമയത്തെി ശമ്പളകാര്യത്തില്‍ ഉറപ്പുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തേയിലയും ഗ്രാമ്പുവും ജാതിക്കയുമടക്കം കൃഷിചെയ്ത തോട്ടത്തില്‍ നൂറ്റിഅമ്പതിലേറെ തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇത്രയുംപേരുടെ കുടുംബങ്ങളിലായി അഞ്ഞൂറോളം പേരാണ് പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ അന്തിയുറങ്ങുന്നത്. 14 മാസമായി പ്രൊവിഡന്‍റ് ഫണ്ടിലേക്ക് തോട്ടം അധികൃതര്‍ പണമടക്കുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളുടെ എല്‍.ഐ.സി പ്രീമിയത്തിലും പണം നിക്ഷേപിക്കുന്നില്ല. എന്നാല്‍, ശമ്പളം മുടങ്ങുന്നതിന് മുമ്പുവരെ ഈ തുകയെല്ലാം തൊഴിലാളികളില്‍നിന്ന് പിടിച്ചിട്ടുമുണ്ടത്രെ. ഓരോ വ്യക്തിക്കും 310 രൂപയാണ് ദിവസക്കൂലി. സമരത്തിനുനേരെ മുഖം തിരിച്ചാല്‍ പൊന്മുടി സംസ്ഥാനപാത ഉപരോധിക്കുന്നതുള്‍പ്പെടെ മാര്‍ഗം സ്വീകരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കി പ്രശ്നം പരിഹരിക്കുമെന്ന് തോട്ടം അസിസ്റ്റന്‍റ് മാനേജര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.