ഹരിത കേരളം പദ്ധതി; ശുചീകരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. രാജാജിനഗറിലെ ശുചീകരണ പ്രവര്‍ത്തനം മേയര്‍ അഡ്വ.വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.എം. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ശാസ്തമംഗലം വാര്‍ഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍ ബിന്ദുശ്രീകുമാറും വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിദ നാസര്‍ എന്നിവരും ബീമാപള്ളി ഈസ്റ്റ് ബീമാപള്ളി റഷീദ്, സജീന ടീച്ചര്‍ എന്നിവരും ഫോര്‍ട്ട് വാര്‍ഡില്‍ കൗണ്‍സിലര്‍ ആര്‍. സുരേഷ് എന്നിവരും നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനം നഗരസഭയുടെ മറ്റ് കേന്ദ്രങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.