കുളത്തൂര്‍ സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു

കഴക്കൂട്ടം: കുളത്തൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ടുപേര്‍ക്ക് വെട്ടേറ്റു. സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. രണ്ടുദിവസമായി തുടരുന്ന സി.പി.ഐ-സി.പി.എം സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് വിലയിരുത്തുന്നു. സി.ഐ.ടി.യു പ്രവര്‍ത്തകനായ തങ്കന്‍ ഷാജി. എ.ഐ.ടി.യു.സി പ്രവര്‍ത്തകനായ സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ തമ്പുരാന്‍മുക്കില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. രണ്ടുപേരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.