മാറനല്ലൂരില്‍ വീടുകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു

കാട്ടാക്കട: മാറനല്ലൂര്‍ നീറമണ്‍കുഴി കീഴ്വാട്ടുവിള കോളനിയില്‍ പുലര്‍ച്ചെ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായത്തെിയ സംഘം വീടുകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കൂറോളം ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം കാറും ഓട്ടോയും ബൈക്കും തകര്‍ക്കുകയും ലക്ഷങ്ങളുടെ നാശംവരുത്തുകയും പ്രദേശത്തെ ജനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തുകയുംചെയ്തു. കോളനിവാസികള്‍ ബഹളംവെച്ച് സംഘടിക്കാനൊരുങ്ങിയപ്പോഴാണ് അക്രമികള്‍ പിന്‍വാങ്ങിയത്. വീടിന്‍െറ വാതില്‍ തകര്‍ത്ത് ഉറങ്ങുകയായിരുന്ന അജുലാലിനെ (26) മര്‍ദിച്ചു. അയനത്തൂര്‍ വീട്ടില്‍ അനില്‍കുമാര്‍, തടത്തരികത്ത് പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ നായര്‍, കെ.വി ഹൗസില്‍ രഘു, പത്മതീര്‍ഥം വീട്ടില്‍ പത്മകുമാര്‍, ആര്യാഭവനില്‍ വിജയന്‍, കീഴ്പാട്ടുവിള വീട്ടില്‍ സന്തോഷ് കുമാര്‍, അജയ ഭവനില്‍ അജയകുമാര്‍ എന്നിവരുടെ വീടുകളാണ് അടിച്ചുതകര്‍ത്തത്. ഞായറാഴ്ചയാണ് അജയകുമാര്‍ പുതിയവീട്ടില്‍ താമസം തുടങ്ങിയത്. വിമുക്തഭടന്‍ അനില്‍ കുമാറിന്‍െറ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചുതകര്‍ത്തു. സന്തോഷിന്‍െറ വീടിന്‍െറ വാതില്‍ അടിച്ചുതകര്‍ത്ത സംഘം ബൈക്കും അടിച്ചുതകര്‍ത്തു. കോളനിക്കാര്‍ സംഘടിക്കാനൊരുങ്ങിയപ്പോള്‍ അക്രമികള്‍ വിവിധഭാഗങ്ങളിലേയക്ക് ഓടി കാറുകളിലും ബൈക്കുകളിലും രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ പ്രദേശത്ത് ഡി.വൈ.എഫ്.ഐയുടെ യൂനിറ്റ് രൂപവത്കരണവേളയില്‍ അജുലാല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ വീട്ടു നിന്നു. ഇതിനെതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് അജുലാലിനെ ചിലര്‍ ഉപദ്രവിച്ചിരുന്നു. ഇതിന്‍െറ തുടച്ചയാണ് ചൊവ്വാഴ്ച നടന്ന ആക്രമണമെന്നാണ് അജുലാല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. എന്നാല്‍ പൊലീസ് ഇത് കാര്യമായി വിശ്വസിക്കുന്നില്ല. അക്രമം നടത്തിയവരെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും പൊലീസും കോളനിവാസികളും പലതരം വിശദീകരണങ്ങളാണ് നല്‍കുന്നത്. കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുരൂപ്, മാറനല്ലൂര്‍ എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.