റോഡപകടം; 112 പേരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു

ആറ്റിങ്ങല്‍: റോഡപകടങ്ങള്‍ക്ക് കാരണക്കാരായ 112 പേരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ റോഡപകടങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവരുടെ വിശദീകരണം കേട്ടതിനു ശേഷമാണ് ആറ്റിങ്ങല്‍ ആര്‍.ടി.ഒ.യുടെ നടപടി. അയിലത്ത് ഒരാഴ്ച മുമ്പ് ബസില്‍ കയറാന്‍ ശ്രമിക്കവേ ബസിനടിയില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് പുറമേ കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് നേരത്തേ പൊലീസ് പിടിയിലായിട്ടുള്ളവര്‍ക്ക് ആര്‍.ടി ഓഫിസില്‍നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ഇതുവരെയും ഹാജരാകാത്തവരുണ്ട്. ഇവര്‍ക്ക് ഈ വിഷയത്തില്‍ കൂടുതലൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ തുടര്‍നടപടി കൈക്കൊള്ളും. ബസുകള്‍ സമയനിഷ്ഠ പാലിക്കാതെ സര്‍വിസ് നടത്തുക, ട്രിപ്പുകള്‍ കട്ട് ചെയ്യുക, എയര്‍ഹോണ്‍ ഫിറ്റ് ചെയ്ത് മുഴക്കുക, ടേപ്പ് റെക്കോഡറുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.