എസ്.എന്‍ കോളജില്‍ നോമിനേഷന്‍ നല്‍കാന്‍ അനുവദിച്ചില്ളെന്ന്

വര്‍ക്കല: എസ്.എന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കാര്‍ നോമിനേഷന്‍ നല്‍കാന്‍ തങ്ങളെ അനുവദിച്ചില്ളെന്ന് കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.എസ്.യു പ്രതിനിധികളായ അഞ്ജു സത്യദാസ്, അക്ഷജ്, എ.ബി.വി.പി പ്രതിനിധികളായ അഖില, അജീഷ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന്‍െറ അവസാനദിവസം വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍, രണ്ട് ദിവസങ്ങളായി കെ.എസ്.യു, എ.ബി.വി.പി സ്ഥാനാര്‍ഥികളാകാന്‍ തീരുമാനിച്ചിരുന്നവരെ കോളജിലും കോളജിന് പുറത്തും തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐക്കാര്‍ ഭീഷണിപ്പെടുത്തുകയും അപഹസിക്കുകയും ചെയ്തിരുന്നത്രേ. വ്യാഴാഴ്ച രാത്രി കെ.എസ്.യു, എ.ബി.വി.പി സ്ഥാനാര്‍ഥികളാകാനുള്ളവരുടെ രക്ഷിതാക്കളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. നോമിനേഷന്‍ നല്‍കേണ്ട വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ കോളജ് പരിസരം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാല്‍ നിറഞ്ഞിരുന്നു. വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചു. വിദ്യാര്‍ഥികളില്‍ ഭീതിപരത്തി. മത്സരരംഗത്ത് ഉറച്ചുനിന്ന പലരും ഭീഷണി ഭയന്ന് കോളജില്‍ എത്തിയില്ല. റിട്ടേണിങ് ഓഫിസറും പൊലീസ് ഉദ്യോഗസ്ഥരും എസ്.എഫ്.ഐക്ക് അനുകൂലമായാണ് പ്രവര്‍ത്തിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളജില്‍ എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സംഭത്തില്‍ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.