പേയാട്: പൊതുഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ വിളപ്പില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പേയാട്, ചീലപ്പാറ പ്രദേശങ്ങളിലെ വീടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് കക്കൂസ് മാലിന്യവും മലിനജലവും മരാമത്ത് ഓടവഴി പനങ്ങോട് തോട്ടിലേക്ക് ഒഴുകിയത്തെുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചൊവ്വാഴ്ച രാവിലെ ഏഴോടെ ബി.ജെ.പി വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പേയാട് ഹരി, വൈസ് പ്രസിഡന്‍റ് മനു എന്നിവരുടെ നേതൃത്വത്തില്‍ വിളപ്പില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി തങ്കരാജ്, പ്രസിഡന്‍റ് വിജയരാജ്, അസി. സെക്രട്ടറി സുരേഷ് ബാബു, ജനപ്രതിനിധികള്‍ എന്നിവരെ തടഞ്ഞു. പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ളെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. അതോടെ മാലിന്യം ഒഴുക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായി. ചീലപ്പാറ മുതല്‍ പേയാട് വരെയുള്ള റോഡിനിരുവശത്തും താമസിക്കുന്നവര്‍ ഡ്രെയ്നേജ് വേസ്റ്റ് പൊതു ഓടയിലേക്ക് ഒഴുക്കുന്നതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. വിളപ്പില്‍ പഞ്ചായത്ത് പ്രതിപക്ഷനേതാവ് പേയാട് കാര്‍ത്തികേയന്‍, വാര്‍ഡ് മെംബര്‍മാരായ സി.എസ്. അനില്‍, ജഗദാംബിക, അജിത്കുമാര്‍, ബിജുദാസ്, മണിയന്‍ എന്നിവര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്‍റിനോടും സെക്രട്ടറിയോടും ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.