തിരുവനന്തപുരം: ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിയയാളെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കരമന നെടുങ്കാട് നിന്ന് ഇപ്പോള്‍ കാഞ്ഞിരംപാറ മരുതംകുഴിയില്‍ താമസിക്കുന്ന സതീഷ് എന്ന ബിജുരാജിനെയാണ് (47) അറസ്റ്റുചെയ്തത്. ശാസ്തമംഗലം പുല്ളേക്കോണം സെക്കന്‍ഡ് ലെയ്നില്‍ ബിനുവിന്‍െറ വീട്ടില്‍നിന്ന് രണ്ട് ടാബ്ലെറ്റുകളും രണ്ട് മൊബൈല്‍ ഫോണും ഉള്‍പ്പെടെ നിരവധി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. സിനിമാനിര്‍മാതാവെന്ന വ്യാജേന വാടകക്ക് കാര്‍ വിളിച്ച് എറണാകുളത്തത്തെിയശേഷം ഡ്രൈവറെ മുറിയില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി കാറുമായി കടന്ന കേസിലാണ് മുമ്പ് പിടിയിലായത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ കട്ടപ്പന പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്ന് കാര്‍ തട്ടിയെടുത്തതിന് വീണ്ടും പിടിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ നിന്ന് ഈ മാസം 16നാണ് ഇയാള്‍ പുറത്തിറങ്ങിയത്. ബിഷപ്പിന്‍െറ അംശ മോതിരം മോഷ്ടിച്ചതിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 70ഓളം കേസുകളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്കുമാര്‍, മ്യൂസിയം എസ്.ഐമാരായ ശ്രീകാന്ത്, പ്രേമന്‍, എ.എസ്.ഐ റഷീദ്, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.