പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മുറുക്കുകടക്ക് തീപിടിച്ചു

ബാലരാമപുരം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മുറുക്കുകടക്ക് തീപിടിച്ച് 25000 രൂപയുടെ നഷ്ടം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം കടക്ക് പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. ബാലരാമപുരം ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിന് മുന്‍വശത്ത് സീതയുടെ ഉടമസ്ഥതയിലുള്ള ശ്രീഭദ്ര സ്റ്റോറിലാണ് ഞായറാഴ്ച വൈകീട്ട് 3.30ഓടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത്. അഞ്ചിലേറെ സ്ത്രീകളുടെ നേതൃത്വത്തില്‍ പലഹാരമുണ്ടാക്കി വില്‍ക്കുന്ന കടയാണിത്. ഇലക്ട്രിക് മീറ്ററിലേക്കും മെയിന്‍ സ്വിച്ചിലേക്കും വയറിലേക്കും തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ അശോകന്‍െറ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സത്തെിയാണ് തീകെടുത്തിയത്. വിഴിഞ്ഞം റോഡിലൂടെയുള്ള ഗതാഗതം അരമണിക്കൂറിലേറെ തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.