വിവിധ സംഘടനകള്‍ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

തിരുവനന്തപുരം: അയ്യങ്കാളിയുടെ 153ാമത് ജയന്തി കെ.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ജയന്തി ആഘോഷ സമ്മേളനം കെ.ഡി.പി പ്രസിഡന്‍റ് എ.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ദലിത് പാന്തേഴ്സ് നേതാക്കളായ മധു കെ. ചേരമന്‍, എം. അശോകന്‍, ആതിര, ഉണ്ണി, സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പ്രസിഡന്‍റ് അശോകന്‍ എ.കെ. നഗറിന്‍െറ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സമ്മേളനത്തില്‍ സാംസ്കാരിക സമിതി പ്രസിഡന്‍റ് അശോകന്‍ എ.കെ. നഗര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ദലിത് കോണ്‍ഗ്രസ് നടത്തിയ യോഗത്തില്‍ കെ. വിദ്യാധരന്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ശരത് ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, ആനക്കുഴി ഷാനവാസ്, ബാലകൃഷ്ണന്‍ എം.എല്‍.എ, മണക്കാട് സുരേഷ് എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് -എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമക്ക് മുന്നില്‍ ദലിത് സംരക്ഷണ പ്രതിജ്ഞയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് -എസ് ജില്ലാ പ്രസിഡന്‍റ് പാളയം രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് -എസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയുമായ പട്ടം ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്‍റ് സന്തോഷ് കാല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.