സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബാബുക്കുട്ടനാണ് (29) ബ്ളേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ പറയുന്നതിങ്ങനെ, ബാബുക്കുട്ടന്‍ സഹതടവുകാരനെ പ്രകൃതിവിരുദ്ധവേഴ്ച നടത്താന്‍ നിര്‍ബന്ധിച്ചു. ഇതോടെ സഹതടവുകാരന്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റുമ്പോള്‍ കൈയില്‍ കരുതിയ ബ്ളേഡ് കൊണ്ട് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.