ഐ.എസ്.എല്‍; കൊമ്പന്മാരെ വരവേല്‍ക്കാന്‍ ഗ്രീന്‍ഫീല്‍ഡ് ഒരുങ്ങി

തിരുവനന്തപുരം: സാഫ് കപ്പോടെ ആളൊഴിഞ്ഞ ഗ്രീന്‍ഫീല്‍ഡിനെ ഇളക്കിമറിക്കാന്‍ കേരളത്തിന്‍െറ കൊമ്പന്മാര്‍ വീണ്ടും വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിലെ പരിശീലനത്തിനാണ് കേരള ബ്ളാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ വെള്ളിയാഴ്ച തലസ്ഥാനത്തത്തെുന്നത്. ഇതോടെ ഒരിടവേളക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് വീണ്ടും കാല്‍പന്തുകളിയുടെ ആവേശത്തിലേക്ക് വീഴും. കഴിഞ്ഞ സീസണിലും ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനഗ്രൗണ്ട് ഗ്രീന്‍ഫീല്‍ഡായിരുന്നു. മറ്റ് ടീമുകളെല്ലാം പരിശീലനത്തിന് വിദേശത്തേക്ക് പോയപ്പോള്‍ സ്വന്തംനാട്ടില്‍ പരിശീലനം നടത്തിയ ഏക ടീം ബ്ളാസ്റ്റേഴ്സാണ്. ഇത്തവണ പുതിയ ഉടമകള്‍ ഓഹരികള്‍ സ്വന്തമാക്കി ടീമിനെ ഒന്നാകെ അഴിച്ചുപണിതിട്ടും ഗ്രീന്‍ഫീല്‍ഡിനെ മാത്രം കൈയൊഴിഞ്ഞില്ല. സ്റ്റേഡിയത്തിലെ ലോകോത്തര സൗകര്യങ്ങളാണ് ക്രിക്കറ്റ് ഇതിഹാസം സചിനടക്കമുള്ളവരെ വീണ്ടും ഗ്രീന്‍ഫീല്‍ഡിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയടക്കം പങ്കെടുത്ത സാഫ് കപ്പ് ടൂര്‍ണമെന്‍റായിരുന്നു ഗ്രീന്‍ഫീല്‍ഡില്‍ നടന്ന പ്രധാന മത്സരം. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിന് 55,000 കാണികളാണ് ഇവിടെയത്തെിയത്. ബ്ളാസ്റ്റേഴ്സിന്‍െറ മുഖ്യപരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍െറ നേതൃത്വത്തിലുള്ള ചെറുസംഘം 26നാണ് തിരുവനന്തപുരത്തത്തെുന്നത്. മാര്‍ക്വിതാരം ആറോണ്‍ ഹ്യൂസ് അടക്കമുള്ള ടീം അംഗങ്ങളെല്ലാവരും 27നാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് 28 മുതല്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം ആരംഭിക്കും. 10 ദിവസത്തെ പരിശീലനത്തിന് ശേഷം സെപ്റ്റംബര്‍ എട്ടിന് ടീം തിരുവനന്തപുരത്തുനിന്ന് തായ്ലന്‍ഡിലേക്ക് പറക്കും. അവിടെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനമത്സരങ്ങള്‍. അതേസമയം, വിദേശടീമുകളുമായുള്ള പരിശീലനത്തിന് മുന്നോടിയായി ഗ്രീന്‍ഫീല്‍ഡില്‍ കൊമ്പന്മാര്‍ക്കായി സൗഹൃദമത്സരങ്ങളും അധികൃതര്‍ അലോചിക്കുന്നുണ്ട്. ഏജീസ്, എസ്.ബി.ടി, കെ.എസ്.ഇ.ബി തുടങ്ങിയ ടീമുകളെയാണ് പരിശീലനത്തിന് പരിഗണിക്കുന്നത്. ബ്ളാസ്റ്റേഴ്സിന്‍െറ വരവുപ്രമാണിച്ച് ഫീല്‍ഡിലെ മിനുക്കുപണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ ഉള്‍ക്കൊണ്ടാവും ഇത്തവണ ടീം പരിശീലനത്തിനിറങ്ങുകയെന്ന് കേരള ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ‘മാധ്യമ’ത്തോട് പറഞ്ഞു. പരിചയസമ്പത്തും ആക്രമണവും ഉള്‍ക്കൊണ്ട യുവത്വം നിറഞ്ഞ ടീമിനെയാണ് മാനേജ്മെന്‍റ് ഇത്തവണ ഇറക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത പരിശീലനത്തിന് ശേഷം തന്നെയാകും കളത്തിലിറങ്ങുക. ലോകോത്തര നിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡില്‍ തുടക്കം മുതല്‍ ഇറങ്ങാന്‍ കഴിയുക എന്നത് ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണെന്ന് റാഫി പറഞ്ഞു. ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യമത്സരം ഒക്ടോബര്‍ ഒന്നിനാണ്. ഗുവാഹതിയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോടാണ് കൊമ്പന്മാര്‍ കരുത്ത് പരീക്ഷിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.