തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന വിഴിഞ്ഞം പുല്ലുവിളപറമ്പ് പുരയിടം കൊച്ചുപള്ളി സ്വദേശി അന്തോണിയപ്പന്‍ (58) ആശുപത്രി വിട്ടു. ഇടതുകാലിന്‍െറ പിറകുവശത്തും പൃഷ്ടഭാഗത്തും വൃഷണസഞ്ചിയിലുമാണ് പട്ടികടിച്ചത്. മത്സ്യബന്ധനത്തിനുപോയി മടങ്ങിവരവെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ന് കടപ്പുറത്തുവെച്ചാണ് അന്തോണിയപ്പന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രിവന്‍റിവ് ക്ളിനിക്കിലെ വിദഗ്ധ പരിശോധനക്കുശേഷം പ്രതിരോധ കുത്തിവെപ്പെടുക്കുകയും സര്‍ജറി വിഭാഗത്തില്‍ ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു. നിരീക്ഷണശേഷം അന്തോണിയപ്പനെ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. അന്തോണിയപ്പന്‍െറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.