92 വയസ്സായ പിതാവിനെ മക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോയി

കുഴിത്തുറ: 92 വയസ്സായ പിതാവിനെ മക്കള്‍ മുംബൈ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കൂട്ടിക്കൊണ്ട് വന്ന് കുഴിത്തുറ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോയി. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ട്രെയിന്‍ പോയശേഷം പ്ളാറ്റ്ഫോമിന്‍െറ ഒരു ഭാഗത്ത് അവശനിലയില്‍ കിടക്കുകയായിരുന്ന വൃദ്ധനെ മറ്റു യാത്രക്കാരാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ മാവേലിക്കര സ്വദേശി കൊച്ചുചെറുക്കന്‍ ആണ് (92) താനെന്നും മക്കള്‍ ട്രെയിനില്‍ കൂട്ടിക്കൊണ്ട് വന്ന് കുഴിത്തുറയില്‍ ഇറക്കിവിട്ടശേഷം കടന്നുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നാഗര്‍കോവില്‍ റെയില്‍വേ പൊലീസിന് വിവരമറിയിച്ചശേഷം വൃദ്ധനെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടുവരെ ആരും വൃദ്ധനെത്തേടിയത്തെിയില്ളെന്ന് നാഗര്‍കോവില്‍ കോട്ടാര്‍ റെയില്‍വേ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.