കാപ്പെക്സ് ഫാക്ടറികള്‍ നാളെ തുറക്കും

തിരുവനന്തപുരം: കാപ്പെക്സിനുകീഴിലുള്ള കശുവണ്ടി ഫാക്ടറികള്‍ ആഗസ്റ്റ് 22ന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. പെരുമ്പുഴ, പെരിനാട് ഫാക്ടറികളാണ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക. പെരുമ്പുഴ ഫാക്ടറി അങ്കണത്തില്‍ 22ന് രാവിലെ എട്ടിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പുനര്‍പ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹന്‍ അധ്യക്ഷത വഹിക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, മുന്‍ എം.എല്‍.എ എ.എ. അസീസ്, ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാപ്പെക്സ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷ് സ്വാഗതവും പെരുമ്പുഴ ഫാക്ടറി മാനേജര്‍ ഹസീനബീവി നന്ദിയും പറയും. കാപ്പെക്സിന്‍െറ ബാക്കി എട്ടുഫാക്ടറികള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ആയിരം മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ആഗസ്റ്റ് 19 മുതല്‍ കാപ്പെക്സ് ഫാക്ടറികളില്‍ തോട്ടണ്ടി ഇറക്കി വരുന്നു. ആദ്യമായി എത്തിയ അഞ്ചു ലോഡില്‍ മൂന്നു ലോഡ് പെരുമ്പുഴയിലും രണ്ടുലോഡ് പെരിനാട്ടുമാണ് എത്തിച്ചത്. ആഗസ്റ്റ് 22നുള്ളില്‍ 12 ലോഡ് തോട്ടണ്ടി വിവിധ ഫാക്ടറികളിലായി എത്തിച്ചേരുമെന്ന് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.