തിരുവനന്തപുരം: പോങ്ങുംമൂട് എസ്.യു.ടി റോയല്‍ ആശുപത്രിക്ക് സമീപം ഭക്ഷണം കഴിക്കാന്‍ എത്തിയ സുഹൃത്തുക്കളെ തടഞ്ഞുനിര്‍ത്തി വെട്ടി പ്പരിക്കേല്‍പിച്ച ശേഷം പണം പിടിച്ചുപറിച്ച കേസിലെ മൂന്നുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. പോങ്ങുംമൂട് അര്‍ച്ചന നഗറില്‍ തുണ്ടുവിള വീട്ടില്‍ അരുണ്‍ (24), മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്സില്‍ ഇ-46ല്‍ ദീപു സൂരജ് (24), ഉള്ളൂര്‍ നീരാഴി ലെയ്നില്‍ ദൈവപ്പുര വീട്ടില്‍ മുരുകേഷ് (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ പാലക്കാട് സ്വദേശിയായ റാഷിദ് അലി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനായി റോയല്‍ ആശുപത്രിക്കു സമീപം നടന്നു വരവെയാണ് സംഭവം. നടന്നു വരവെ ബൈക്കിലത്തെിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി റാഷിദിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന രൂപ പിടിച്ചു പറിക്കുകയും സുഹൃത്തുക്കളെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി പോവുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികളെ മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തിലെ സംഘം പിന്തുടര്‍ന്നാണ് പിടികൂടിയത്. അരുണിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.