തിരുവനന്തപുരം: ഓപറേഷന്‍ അനന്തയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് രൂപവത്കരിച്ച ഉന്നതാധികാരസമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഓപറേഷന്‍ അനന്ത ഒന്നാംഘട്ടത്തിന്‍െറ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനഅവലോകനം ആവശ്യമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട പശ്ചാത്തലത്തില്‍ ഉന്നതാധികാര സമിതി യോഗം ഈ മാസം 23ന് രാവിലെ പത്തിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫിസില്‍ ചേരാന്‍ യോഗം തീരുമാനിച്ചു.ഉന്നതാധികാരസമിതി യോഗത്തിന്‍െറ ശിപാര്‍ശകള്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതുവിലയിരുത്തിയശേഷം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് ‘ഓപറേഷന്‍ അനന്ത’യുടെ നോഡല്‍ ഏജന്‍സി. വിവിധ വകുപ്പുകളുടെ നിര്‍മാണങ്ങളുടെ സാങ്കേതികവിലയിരുത്തലുകളും രൂപകല്‍പനയും ചെലവും പരിശോധിക്കേണ്ട ഉത്തരവാദിത്തവും നോഡല്‍ ഏജന്‍സിക്കാണ്.25 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികളുടെ അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കാനാകും. അതിനു മുകളിലുള്ളവക്ക് അനുമതി നല്‍കേണ്ടത്് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. ഓരോ പ്രവൃത്തിയും വിവിധ വകുപ്പുകളുമായി ആലോചിച്ച് ഓരോ തലങ്ങളില്‍ സാങ്കേതിക പരിശോധന നടത്തി അനുമതി വാങ്ങി മാത്രമേ മുന്നോട്ടു പോകാനാകൂ. ഇക്കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു.ജില്ലാ പ്ളാനിങ് ഓഫിസര്‍ ബിജു വി.എസ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് കോഓഡിനേറ്ററും പ്രോജക്ട് എന്‍ജിനീയറുമായ സി.കെ. രാജേന്ദ്രബാബു, പി.ഡബ്ള്യു.ഡി ഉള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.