ബാലരാമപുരം വില്ളേജ് ഓഫിസിന് എം.എല്‍.എ വക ഷെല്‍ഫ്

ബാലരാമപുരം: അടിസ്ഥാനസൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന വില്ളേജ് ഓഫിസിന് താല്‍ക്കാലിക സൗകര്യമൊരുക്കി എം.എല്‍.എ. അസൗകര്യത്തില്‍ വീര്‍പ്പുമുട്ടുന്ന ബാലരാമപുരം വില്ളേജ് ഓഫിസിനാണ് എം. വിന്‍സെന്‍െറ് എം.എല്‍.എയുടെ സഹായഹസ്തം. ഓഫിസിന്‍െറ തുടക്കം മുതല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടത്ര സൗകര്യമില്ലായിരുന്നു. ഇതു കാരണം ഫയലുകള്‍ നിലത്താണ് സൂക്ഷിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട എം.എല്‍.എ സ്വന്തം ചെലവിലാണ് ഫയലുകള്‍ സൂക്ഷിക്കുന്നതിന് രണ്ട് ഷെല്‍ഫുകള്‍ വാങ്ങി നല്‍കിയത്. എം.എല്‍.എയും പ്രവര്‍ത്തകരും ബുധനാഴ്ച ഉച്ചക്ക് വില്ളേജ് ഓഫിസില്‍ നേരിട്ടത്തെി ഷെല്‍ഫുകള്‍ നല്‍കി. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ തറയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ ഷെല്‍ഫില്‍ അടുക്കി. ജീവനക്കാരുടെ ബുദ്ധിമുട്ട് ചോദിച്ച് മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ഷെല്‍ഫ് ഇല്ലാത്തതിനാല്‍ തണ്ടപ്പേര് കണക്ക് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കുന്നത് തറയിലായിരുന്നു. കുടിവെള്ളം പോലുമില്ലാത്ത ഓഫിസിലെ ജീവനക്കാര്‍ പ്രാഥമികാവശ്യത്തിന് പോകുന്നത് പോലും അടുത്തുള്ള വീട്ടിലാണ്. ഒരു വര്‍ഷം മുമ്പാണ് ബാലരാമപുരത്ത് പുതുതായി വില്ളേജ് ഓഫിസ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് ഹൈടെക് വില്ളേജ് ഒഫിസാക്കി മാറ്റുമെന്ന് ഉദ്ഘാടന ദിവസം കഴിഞ്ഞ മന്ത്രിസഭയിലെ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് പാഴ്വാക്കായി. വിഴിഞ്ഞം റോഡില്‍ പഞ്ചായത്തുവക ഇരുനില കെട്ടിടത്തിന്‍െറ മുകളിലത്തെ ഒരു ഹാളിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ താഴത്തെ നിലയിലെ ആയുര്‍വേദ ആശുപത്രി അധികൃതര്‍ താല്‍ക്കാലികമായി നല്‍കിയ ഷെല്‍ഫുകളിലായിരുന്നു രജിസ്റ്ററുകളും ഫയലുകളും സൂക്ഷിച്ചിരുന്നത്. അവര്‍ ഫെല്‍ഫുകള്‍ തിരികെ വാങ്ങിയതോടെയാണ് രേഖകള്‍ തറയിലേക്ക് മാറ്റേണ്ടിവന്നത്. പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ഇവിടെ വെള്ളം കിട്ടിയില്ല. വെള്ളമില്ലാത്തതിനാല്‍ ബാത്ത് റൂമും ഉപയോഗിക്കാന്‍ കഴിയുന്നില്ല. അഞ്ചുജീവനക്കാരുള്ളതില്‍ വില്ളേജ് ഓഫിസറും ഒരു അസിസ്റ്റന്‍റും വനിതയാണ്. വാട്ടര്‍ കണക്ഷനില്‍ കൃത്യമായി ബില്ല് വരുമെങ്കിലും വെള്ളം വരാറില്ളെന്ന ദുരവസ്ഥ ജീവനക്കാര്‍ എം.എല്‍.എയെ അറിയിച്ചു. കുടിവെള്ളത്തിന് വേണ്ട സൗകര്യം അടിയന്തരമായി ഒരുക്കാമെന്നും എം.എല്‍.എ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.