ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമം; വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

പാറശ്ശാല: ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉച്ചക്കട ജങ്ഷന് സമീപത്താണ് അപകടം. പൂവാര്‍ ഊരമ്പ് റോഡില്‍നിന്ന് തിരുപുറത്തേക്ക് പോകുകയായിരുന്ന കാര്‍ ഉച്ചക്കട ജങ്ഷന് സമീപമത്തെിയപ്പോള്‍ എതിര്‍ദിശയില്‍നിന്ന് ഓവര്‍ടേക് ചെയ്ത് എത്തിയ ബൈക്ക് വെട്ടിയൊഴിച്ചതോടെയാണ് അപകടങ്ങള്‍ക്ക് തുടക്കം. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് കാര്‍ പച്ചക്കറിക്കടയില്‍ ലോഡ് ഇറക്കിക്കൊണ്ടിരുന്ന പിക്-അപ് വാനില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് നിര്‍ത്തിയിരുന്ന മൂന്ന് ബൈക്കും ഇടിച്ചുതെറിപ്പിച്ച് സമീപത്തെ മതിലില്‍ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കാറിന് പിറകുവശത്തെ ഇരുചക്രങ്ങളും ഇളകി. കാറുകളില്‍ ഉണ്ടായിരുന്ന തിരുപുറം, പൊഴിയൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്ക് നിസ്സാര പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.