പാറശ്ശാല താലൂക്കാശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ അട്ട

പാറശ്ശാല: താലൂക്കാശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ ചത്ത അട്ടയെ കണ്ടത്തെി. കഴിഞ്ഞ ദിവസം രാവിലെ ‘അമ്മയും കുഞ്ഞും’ സംരക്ഷണ പദ്ധതി പ്രകാരം ഇഡ്ഡലിയും സാമ്പാറും നല്‍കിയിരുന്നു. സാമ്പാറിലാണ് ചത്ത അട്ടയെ കണ്ടത്തെിയത്. ആശുപത്രിയില്‍ കാന്‍റീനില്‍നിന്നാണ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തിരുന്നത്. എന്നാല്‍, അടുത്തകാലത്ത് കാന്‍റീന്‍ പൂട്ടിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ആശുപത്രി അധികൃതര്‍ ആശുപത്രിയില്‍നിന്ന് ടോക്കണ്‍ നല്‍കും. ഇതുമായി ഹോട്ടലില്‍ പോയി രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഭക്ഷണം വാങ്ങി വരും. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചേര്‍ന്ന എച്ച്.എം.സി യോഗത്തില്‍ കാന്‍റീന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആശുപത്രി ജീവനക്കാരും പൊതുപ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ളെന്നാണ് ആക്ഷേപം. ആഹാരത്തില്‍ അട്ടയെ കണ്ടത്തെിയതിനെക്കുറിച്ച് അന്വഷണം നടത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഉപരോധത്തിന് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജോണ്‍ നേതൃത്വം നല്‍കി. കാന്‍റീന്‍ രണ്ടു ദിവസത്തിനുള്ളില്‍ തുറക്കുമെന്ന് ബ്ളോക് പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.