കൊല്ലം: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളിങ്ങനെയാ... ടാര്‍ജറ്റ് തികക്കാന്‍ കേസ് വേണം. ഒളിച്ചിരുന്നായാലും വളഞ്ഞിട്ടായാലും പെറ്റി അടിക്കും. നഗരത്തിലൂടെ ഒരുദിവസം ചുറ്റിക്കറങ്ങിയാല്‍ കൊല്ലം പൊലീസിന്‍െറ ആധുനിക വാഹന പരിശോധന രീതികള്‍ കാണാം. വെള്ളിയാഴ്ച ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചത് ഒടുവിലത്തെ സംഭവമാണ്. അടുത്തിടെ, ചിന്നക്കടയില്‍ മേല്‍പാലമിറങ്ങിവന്ന സ്കൂട്ടര്‍ യാത്രികനെ വാഹനത്തില്‍നിന്ന് പിടിച്ചിടാന്‍ ശ്രമിച്ചിരുന്നു. ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് സ്ഥലത്തുനിന്ന് മുങ്ങി. വെള്ളിയാഴ്ച ലിങ്ക് റോഡില്‍ നടന്നതും സമാനസംഭവമാണ്. ബൈക്ക് യാത്രികന്‍െറ മുഖത്തുകൂടി ചോര ഒലിച്ചിറങ്ങിയതോടെ പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ സ്ഥലം കാലിയാക്കി. നഗരത്തിലെ വാഹന പരിശോധന നോക്കിയാല്‍ എല്ലാം തിരക്കുള്ള സ്ഥലത്തായിരിക്കും. ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫിസിന് സമീപത്തെ ഇടുങ്ങിയ റോഡാണ് പ്രധാന സ്ഥലം. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ കൃത്യമായി മുന്നിലത്തെുമെന്നതിനാല്‍ ബൈക്കിലത്തെുന്ന പൊലീസ് സംഘം കാത്തുനില്‍ക്കും. തിരക്കേറിയ വൈകുന്നേരങ്ങളിലാണ് ഇവിടെ പരിശോധനയെന്ന പ്രത്യേകതയുമുണ്ട്. എപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്ന പാര്‍വതി മില്ലിന് സമീപമാണ് മറ്റൊരു സ്ഥലം. വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ വരാമെന്ന പ്രതീക്ഷയോടെയാണ് ഇവിടെ കാത്തിരിപ്പ്. താലൂക്ക് കച്ചേരി ജങ്ഷനിലും ഹൈസ്കൂള്‍ ജങ്ഷനിലും ഇതുപോലെ എപ്പോള്‍ വേണമെങ്കിലും പരിശോധകസംഘം പ്രത്യക്ഷപ്പെടാം. കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡാണ് മറ്റൊരു പ്രധാനസ്ഥലം. റോഡരികില്‍ നിര്‍ത്തിയിട്ട ലോറികള്‍ക്കിടയിലേക്ക് മാറിനിന്ന് വാഹനം അടുത്തത്തെുമ്പോള്‍ കൈകാണിക്കാമെന്ന പ്രത്യേകതയാണിവിടെ. ആര്‍.ഒ.ബി ജങ്ഷന്‍, എസ്.എന്‍ കോളജ് ജങ്ഷന്‍, കപ്പലണ്ടിമുക്ക് സിഗ്നല്‍ ലൈറ്റ് എന്നീ തിരക്കേറിയ സ്ഥലങ്ങളും പൊലീസിന്‍െറ ഇഷ്ടസ്ഥലങ്ങളാണ്. നിശ്ചിത ടാര്‍ജറ്റ് തികക്കാനാണ് ഉദ്യോഗസ്ഥര്‍ തിരക്കേറിയ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് ആരോപണമുണ്ട്. ഓരോ ദിവസവും ഇത്ര പെറ്റി കേസ് പിടിക്കണമെന്ന നിര്‍ദേശം ഉന്നതര്‍ നല്‍കുന്നതായാണ് വിവരം. ടാര്‍ജറ്റ് തികക്കാനുള്ള ഓട്ടത്തിനിടെ എവിടെയും എപ്പോഴും ചെക്കിങ് നടത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. സീറ്റ് ബെല്‍റ്റിടാതെ കാറുകള്‍ പോയാലും പരിശോധന മൊത്തം ഇരുചക്രവാഹന യാത്രികരോടെന്നതാണ് സവിശേഷത. ഇപ്പോഴത്തെ സംഭവങ്ങളുടെ പേരില്‍ പരിശോധന അല്‍പം തണുക്കുമെങ്കിലും വരുംദിവസങ്ങളില്‍ ഇരട്ടിയായി തിരികെയത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.