ഇരവിപുരം: കൊല്ലൂര്‍വിള പള്ളിമുക്ക് മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മാലിന്യസംസ്കരണ പ്ളാന്‍റ് നോക്കുകുത്തി. മാര്‍ക്കറ്റിലെയും പരിസരത്തെയും മാലിന്യങ്ങള്‍ സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാപിച്ചത്. പ്ളാന്‍റില്‍ മാലിന്യം തള്ളുന്നിടത്ത് വൈദ്യുതിലൈന്‍ വന്നതും അശാസ്ത്രീയ നിര്‍മാണവുമാണ് പ്രവര്‍ത്തനത്തെ ബാധിച്ചത്. ഇപ്പോള്‍ മാര്‍ക്കറ്റും പരിസരവും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. എ.ഡി.ബി വായ്പ ഉപയോഗിച്ച് കെ.എസ്.യു.ഡി.പി പദ്ധതി പ്രകാരമാണ് 9,40,000 രൂപ മുടക്കി നിര്‍മിച്ചത്. കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. പ്ളാന്‍റ് പ്രവര്‍ത്തിച്ചപ്പോള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഗ്യാസ് വെറുതെ കത്തിച്ചുകളയുകയായിരുന്നു. പ്രവര്‍ത്തനത്തിനായി ചൂടുവെള്ളം ലഭ്യമാക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററും സജ്ജീകരിച്ചിരുന്നു. പ്ളാന്‍റിലേക്ക് മാലിന്യങ്ങള്‍ ഇറക്കുന്നതിനായുള്ള സംവിധാനം ഉയരത്തിലാണ് സ്ഥാപിച്ചിരുന്നത്. ഇതിനുമുകളിലൂടെ വൈദ്യുതി ലൈന്‍ വന്നതോടെ മാലിന്യം കുത്തിയിറക്കാന്‍ കഴിയാതായി. പ്ളാസ്റ്റിക് ഒഴികെയുള്ള ഒട്ടുമിക്ക മാലിന്യവും സംസ്കരിക്കാവുന്ന പ്ളാന്‍റാണിത്. പ്രവര്‍ത്തനക്ഷമമാക്കി പരിപാലനചുമതല സ്വകാര്യ കമ്പനികളെയോ കുടുംബശ്രീ യൂനിറ്റുകളെയോ ഏല്‍പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.