തിരുവനന്തപുരം: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചുപോകാന്‍ ശ്രമിച്ച മെക്കാനിക്കിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ മെക്കാനിക്കാണ് ഞായറാഴ്ച രാത്രി സിറ്റി ഡിപ്പോക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസ് നിരത്തിലിറക്കിയത്. പത്മവിലാസം റോഡില്‍ പരിശോധന നടത്തിയിരുന്ന ഫോര്‍ട്ട് പൊലീസാണ് ബസ് തടഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ഡിപ്പോയില്‍ എത്തിച്ചപ്പോഴാണ് ബസ് നഷ്ടമായ കാര്യം അധികൃതര്‍ അറിഞ്ഞത്. ബസ് മോഷണം പോയെന്ന് കാണിച്ച് ഡിപ്പോ അധികൃതര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് പൊലീസ് കേസെടുത്തത്. ബ്ളാക് സ്മിത്ത് മെക്കാനിക്കായ ഇയാള്‍ക്ക് ബസ് ഓടിക്കാന്‍ അനുമതിയില്ല. ഡ്യൂട്ടി കഴിഞ്ഞാണ് ബസ് എടുത്തത്. യാത്രകഴിഞ്ഞത്തെുന്ന ബസുകള്‍ റോഡില്‍ നിര്‍ത്തിയിടുന്ന പതിവുണ്ട്. സിറ്റി ഡിപ്പോയിലെ നിരവധി ബസുകള്‍ ഈ വിധത്തില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. താക്കോല്‍ ഇല്ലാതെതന്നെ സ്റ്റാര്‍ട്ടാകുന്ന വിധത്തിലാണ് ഈ ബസുകളുടെ ക്രമീകരണം. അറ്റകുറ്റപ്പണിക്ക് മെക്കാനിക്കല്‍ ജീവനക്കാര്‍ ബസുകള്‍ യാര്‍ഡിലേക്ക് മാറ്റാറുണ്ട്. ഒരു ജീവനക്കാരന്‍ ബസുമായി കടക്കാന്‍ശ്രമിക്കുന്നത് ഇതാദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.