ചിന്തിക്കാന്‍ വകനല്‍കി ഋഷിരാജ് സിങ്, ചോദ്യങ്ങളില്‍ കുസൃതി നിറച്ച് കുരുന്നുകള്‍

തിരുവനന്തപുരം: നിഷ്കളങ്കതയും കുസൃതിയും നിറഞ്ഞ ചോദ്യങ്ങളുമായി കുരുന്നുകള്‍, എല്ലാറ്റിനും മറുപടി പറഞ്ഞ് താരമായ ഋഷിരാജ്സിങ്ങും. കുട്ടിക്കാലവും പഠനവും ജോലിയും ഇഷ്ടപ്പെട്ട സിനിമയുമെല്ലാം കടന്ന് പാട്ടുപാടണമെന്ന ആവശ്യംകൂടി ഉയര്‍ന്നപ്പോള്‍ ജയില്‍ ഡി.ജി.പി അല്‍പമൊന്ന് പതറി, എങ്കിലും ‘തയാറെടുത്ത് വന്നെങ്കില്‍ പാടാമായിരുന്നു, പക്ഷേ ഒരുങ്ങിയിട്ടില്ളെന്ന്’ പറഞ്ഞതോടെ ചിരിയും ഒപ്പം കൈയടിയും. ശിശുക്ഷേമ സമിതിയില്‍ നടന്ന അവധിക്കാല പഠനക്യാമ്പായ ‘പുനര്‍ജനി’യില്‍ കുട്ടികള്‍ക്കൊപ്പം സംവദിക്കാനത്തെിയതായിരുന്നു ഋഷിരാജ്സിങ്. കൈയടിയോടെയാണ് കുട്ടികള്‍ ഡി.ജി.പിയെ വരവേറ്റത്. തുടര്‍ന്ന് തൊപ്പി ധരിപ്പിച്ചു. അല്‍പനേരത്തെ ആമുഖത്തിന് ശേഷമായിരുന്നു ചോദ്യവേള. ആദര്‍ശധീരനായ താങ്കളെപ്പോലുള്ളവരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന നടന്‍ ശ്രീനിവാസന്‍െറ അഭിപ്രായത്തോട് എന്തുപറയുന്നെന്ന ചോദ്യത്തിന് അത് തമാശയായി കണ്ടാല്‍ മതിയെന്നായിരുന്നു മറുപടി. സിനിമ കാണാറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ‘ഒറ്റാലി’ന്‍െറ കഥ പറഞ്ഞായിരുന്നു മറുപടി. സര്‍വിസ് കാലയളവിനിടയില്‍ സന്തോഷവും ദു$ഖവും തോന്നിയ അനുഭവം പങ്കുവെക്കാമോ എന്നതായിരുന്നു അടുത്ത ആവശ്യം. ജോലി പരമാവധി നന്നായി ചെയ്യുക എന്നതാണ് തന്‍െറ രീതിയെന്നും ഇതില്‍ അധികം സന്തോഷിക്കുകയോ ദു$ഖിക്കുകയോ ചെയ്യാറില്ളെന്നുമായിരുന്നു പ്രതികരണം. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തവരെക്കുറിച്ചുള്ള ചോദ്യമായിരുന്നു അടുത്തത്. പൊലീസിനെയും നിരീക്ഷണകാമറകളെയും ഭയന്ന് ഗതാഗതനിയമം പാലിക്കുന്ന അവസ്ഥ മാറണമെന്നായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. സ്വയം ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ കാണാനുള്ള ആഗ്രഹമായിരുന്നു അടുത്തത്. കാഴ്ചബംഗ്ളാവായി ജയിലിനെ കാണരുതെന്നായിരുന്നു ഉപദേശം. ഇതിനിടെ, കുട്ടിക്കാലത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അച്ഛന്‍ പൊലീസുകാരനായതിനാല്‍ ഒരു സ്കൂളില്‍പോലും രണ്ടുകൊല്ലം തികച്ച് പഠിക്കാനാവാഞ്ഞതടക്കം അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. സ്കൂളില്‍ പോകാന്‍ അവസരം കിട്ടിയത് ഭാഗ്യമായി കരുതണമെന്നും സര്‍ക്കാര്‍ ജോലി മാത്രമാവരുത് ജീവിത ലക്ഷ്യമെന്നും അദ്ദേഹം ഉപദേശിക്കാനും മറന്നില്ല. പ്രോഗ്രാം ഓഫിസര്‍ ശശിധരന്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മുഹമ്മദ് ഇസ്മാഈല്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.