ഹൃദയ ശസ്ത്രക്രിയയില്‍ അപൂര്‍വ നേട്ടവുമായി മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയാരംഗത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അഭിമാനനേട്ടം. ഹൃദയത്തില്‍നിന്ന് ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കിയാണ് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം യൂനിറ്റ് ചീഫ് ഡോ. വി. സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലെ വിദഗ്ധസംഘം നേട്ടം കൈവരിച്ചത്. യൂറോപ്പിലും സൗദിയിലുമായി രണ്ട് ശസ്ത്രക്രിയകളാണ് ഇതിന് സമാനമായി ഇതിനകം നടന്നിട്ടുള്ളത്. വിഴിഞ്ഞം സ്വദേശിനിയായ 22കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രക്തക്കുഴല്‍ ഉള്‍പ്പെടെയുള്ള ട്യൂമറിന്‍െറ ഭാഗം മുറിച്ചുമാറ്റി ഹൃദയത്തില്‍ പുതിയ രക്തക്കുഴല്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്കായി. ഡോ. വിനു സി.വി, ഡോ. ബെന്‍റോയ് ജോണ്‍, അനസ്തേഷ്യ വിദഗ്ധരായ ഡോ. ഷീല വര്‍ഗീസ്, ഡോ. ഗോപാലകൃഷ്ണന്‍, ഡോ. അഡ്ലിന്‍, ഡോ. അരവിന്ദ് ജോണ്‍സന്‍, റേഡിയോളജി വിഭാഗത്തിലെ ഡോ. റൂമ മധുശ്രീധരന്‍ എന്നിവരും ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.