വാഹനക്കുരുക്കില്‍ ശ്വാസംമുട്ടി വര്‍ക്കല

വര്‍ക്കല: സ്വകാര്യ ബസുകളും ഓട്ടോകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന വാഹനക്കുരുക്കില്‍പെട്ട് വര്‍ക്കല നഗരം ശ്വാസം മുട്ടുന്നു. നഗരത്തില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതും ഗതാഗത നിയമങ്ങള്‍ അനുസരിക്കാന്‍ ഡ്രൈവര്‍മാര്‍ കൂട്ടാക്കാത്തതുമാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. പരിഹാരത്തിന് ശ്രമിക്കേണ്ട നഗരസഭയും പൊലീസും വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. നഗരത്തിലെ രണ്ട് പ്രധാന ബസ്സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചാണ് സദാസമയവും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. ഒന്ന് ഇടവ-പാരിപ്പള്ളി ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പും മറ്റൊന്ന് പൊലീസ് സ്റ്റേഷന്‍െറ മുന്നിലേതുമാണ്. ഇവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്കുണ്ടാക്കുന്നത് പ്രധാനമായും സ്വകാര്യ ബസുകളാണ്. അവര്‍ക്കൊപ്പം തലങ്ങും വിലങ്ങും പായുന്ന ഓട്ടോകളും കൂടിയാകുമ്പോള്‍ മിക്കപ്പോഴും നഗരത്തിലെ വാഹന ഗതാഗതം സ്തംഭിക്കും. ഇടവയിലെ ബസ്സ്റ്റോപ്പില്‍ സ്വകാര്യ ബസുകള്‍ ഏറെനേരം യാത്രക്കാര്‍ക്കായി പാര്‍ക്ക് ചെയ്യുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. ബസിന്‍െറ മുക്കാല്‍ ഭാഗവും റോഡിലേക്ക് കയറ്റിയാണ് നിര്‍ത്തുന്നത്. സമാനമായ അവസ്ഥതന്നെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെ കല്ലമ്പലം ആറ്റിങ്ങല്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ ബസ്സ്റ്റാന്‍ഡ് നിലവില്‍ വന്നത് മുതല്‍ നഗരത്തിലും ഉപ ടൗണുകളിലും ട്രാഫിക് പരിഷ്കരണവും കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതൊന്നും പാലിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.