ആറ്റിങ്ങല്‍: കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിന് സമീപം ശ്രീമതിയുടെ ചരുവിള വീട് കത്തിനശിച്ചു. ആരോ തീയിട്ടതാണെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ശ്രീമതി ഒറ്റക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഉറക്കത്തിനിടെ ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഇവര്‍ എഴുന്നേറ്റത്. ഇതിനകം തീനാളം വീടിന്‍െറ മേല്‍ക്കൂരയില്‍ ആളിപ്പടര്‍ന്നിരുന്നു. ഉടന്‍ പുറത്തത്തൊന്‍ കഴിഞ്ഞതിനാല്‍ ഇവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയത്തെിയത്. തീ കെടുത്താനുള്ള നാട്ടുകാരുടെ ശ്രമം ആദ്യഘട്ടത്തില്‍ വിഫലമായി. ആറ്റിങ്ങലില്‍നിന്നത്തെിയ ഫയര്‍ഫോഴ്സും ചിറയിന്‍കീഴ് പൊലീസും സംയുക്തമായി നാട്ടുകാരുടെ സഹകരണത്തോടെ തീ കെടുത്തി. അടുക്കളയും കിടപ്പുമുറിയും ഹാളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു. അലമാരിയില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ കാര്‍ഡ്, ചികിത്സാ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വസ്തുവിന്‍െറ പ്രമാണം എന്നിവ കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. വര്‍ഷങ്ങളായി ശ്രീമതി ഒറ്റക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ബോധപൂര്‍വം തീ കത്തിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.