വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങളെല്ലാം നിര്‍ജീവമാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോഷണശ്രമം. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കവര്‍ച്ചക്ക് കൊണ്ടുവന്ന ഉപകരണങ്ങള്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ചൊവ്വരയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍െറ ധനകാര്യ സ്ഥാപനത്തിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഞായറാഴ്ച അവധിയാതിനാല്‍ തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാന്‍ ജീവനക്കാരത്തെിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പെട്ടത്. ജനല്‍കമ്പികള്‍ മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ സ്ഥാപനത്തിലെ സുരക്ഷാ അലാറം, ഫയര്‍ അലാറം, സി.സി.ടി.വി സംവിധാനം എന്നിവ നിര്‍ജീവമാക്കി. തുടര്‍ന്ന് പണവും പണയ ഉരുപ്പടികളും സൂക്ഷിച്ചിരുന്ന ലോക്കറിലെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലോക്കറിലെ ആന്‍റി തെഫ്റ്റ് ലോക് സംവിധാനം പ്രവര്‍ത്തിച്ചതിനാലോ കട്ടറിലെ ഗ്യാസ് തീര്‍ന്നതിനാലോ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. 80 ലക്ഷം രൂപയുടെ പണയ ഉരുപ്പടികളും നാലുലക്ഷം രൂപയും ലോക്കറിനുള്ളിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലെ സംഘം നടത്തിയ പരിശോധനയില്‍ സമീപത്തെ പുരയിടത്തില്‍നിന്ന് മോഷണത്തിന് കൊണ്ടുവന്നെന്ന് കരുതുന്ന ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, പ്ളെയര്‍, പാര ഉള്‍പ്പെടെ വസ്തുകള്‍ കണ്ടത്തെി. കൂടാതെ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാക്കളുടേതെന്ന് കരുതുന്ന രണ്ടുപേരുടെ ചിത്രങ്ങളും പൊലീസിന് ലഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി തെളിവ് ശേഖരിച്ചു. രണ്ടില്‍ കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും വിഴിഞ്ഞം എസ്.ഐ ബാലചന്ദ്രന്‍ അറിയിച്ചു. ഒന്നരവര്‍ഷം മുമ്പ് കോവളത്തെ മുത്തൂറ്റ് ഗ്രൂപ്പിന്‍െറ മറ്റൊരു സ്ഥാപനത്തില്‍ സമാനരീതിയില്‍ നടന്ന കവര്‍ച്ചയില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.