കാട്ടാക്കട: കാട്ടാക്കട ചന്തയിലെ പ്രവേശകവാടങ്ങളിലെ വാഹന പാര്‍ക്കിങ് ജനത്തിന് ബുദ്ധിമുട്ടാകുന്നു. ചന്തക്കുള്ളിലേക്ക് നടന്നുപോകാന്‍ പോലും പറ്റാത്ത വിധത്തിലാണ് പാര്‍ക്കിങ്. രണ്ട് ഗേറ്റുള്ള ചന്തയില്‍ വാഹനങ്ങള്‍ കടത്തിവിടുന്ന കവാടത്തിലാണ് പാര്‍ക്കിങ് കൂടുതല്‍. ഗേറ്റിനോട് ചേര്‍ന്നാണ് സാധനങ്ങള്‍ കയറ്റാനത്തെുന്ന ഓട്ടോകളും ലോറികളും നിര്‍ത്തിയിടുന്നത്. ഇതോടെ മറ്റ് വാഹനങ്ങള്‍ക്ക് ഉള്ളിലേക്കോ പുറത്തേക്കോ കടക്കാനാകാതാകും. പല ദിവസവും പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കങ്ങളും അടിപിടിയും നടക്കുന്നുമുണ്ട്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ചന്തക്കുള്ളിലെ കുരുക്ക് പുറത്തെ പ്രധാന റോഡിലേക്കും വ്യാപിക്കും. ഇതോടെ കോട്ടൂര്‍ റോഡില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് പട്ടണത്തെയാകെ ബാധിക്കും. ചന്തയുടെ നിയന്ത്രണം കുടുംബശ്രീക്കാണ്. ഇവര്‍ക്കാകട്ടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നുമില്ല. വാഹന പാര്‍ക്കിങ് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിന്‍െറ സേവനം ആവശ്യപ്പെടാന്‍ പൂവച്ചല്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ചന്ത മുതല്‍ ജങ്ഷന്‍ വരെ റോഡിന് ഇരുവശത്തെയും പാര്‍ക്കിങ് നിയന്ത്രിക്കുക, ചന്തക്കുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കുക, പൂവച്ചല്‍ ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കുക എന്നിവയാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.