വര്‍ക്കല നഗരസഭയിലെ പെരുംകുളം നവീകരിക്കുന്നു

വര്‍ക്കല: ശുദ്ധജല സ്രോതസ്സായ പെരുംകുളം നവീകരിക്കുന്നു. നഗരസഭ ഒരു ലക്ഷം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്. ചേറും ചെളിയും പാഴ്ച്ചെടികളും നിറഞ്ഞ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ് കുളം. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും നഗരസഭയിലെ തമ്മിലടിമൂലം പദ്ധതി നടപ്പായില്ല. എന്നാല്‍,വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിലായി. കല്‍പ്പടവുകളും ചുറ്റുമതിലുമൊക്കെ ഇടിഞ്ഞുവീണ് നശിച്ചു. പാഴ്ച്ചെടികള്‍ കുളത്തിലാകമാനം പടര്‍ന്നു പന്തലിക്കുകയും ചെയ്തു. അതേസമയം, ഒരുലക്ഷം രൂപ ചെലവിടുന്ന നവീകരണവും ഫലം കാണില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുളത്തിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യാന്‍പോലും തുക മതിയാവില്ല. മാത്രവുമല്ല വെറുമൊരു ശുദ്ധീകരണമല്ല ആവശ്യമെന്നും കുളം ആധുനികമായ രീതിയില്‍ നവീകരിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.