നഗരൂര്‍ കാട്ടുചന്തയില്‍ ഉഗ്രസ്ഫോടനത്തോടെ പാറഖനനം

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ വെള്ളല്ലൂര്‍ വില്ളേജിലുള്‍പ്പെട്ട കാട്ടുചന്തയില്‍ ഉഗ്രസ്ഫോടനത്തോടെ പാറഖനനം. പരിസരത്തെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതോടെ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെുകയും തടയുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പൊലീസത്തെി സ്ഥിതിഗതികള്‍ ശാന്തമാക്കി. കാട്ടുചന്ത, പേരൂര്‍ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ചുണ്ടമുക്ക് പ്രദേശത്തായിരുന്നു പാറഖനനം. ആറുമാസം മുമ്പാണ് പ്രദേശവാസി പാറപൊട്ടിക്കല്‍ ആരംഭിച്ചതത്രെ. തുടര്‍ന്ന് നഗരൂര്‍ പഞ്ചായത്ത് സെക്രട്ടറി, വെള്ളല്ലൂര്‍ വില്ളേജ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രദേശവാസികള്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതായതോടെ ജില്ലാ കലക്ടറെയും സമീപിച്ചിരുന്നതായി ഇവര്‍ പറയുന്നു. റാഹത്ത് മന്‍സിലില്‍ മാജിദാബീവി (65), ഷെരീഫ് മന്‍സിലില്‍ റഹിം, പൂവണത്തുംവിള വീട്ടില്‍ ആരിഫാബീവി (63) എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. ആരിഫാബീവിയുടെ വീടിന്‍െറ ഭിത്തികളും തറയും പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. മാജിദാബീവിയുടെ വീടിന്‍െറ ഭിത്തികളും ജനല്‍പാളികളും തകര്‍ന്നു. വീടുകള്‍ പലതും ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുമാണ്. പ്രോക്സിനും ഹൈഡ്രോളിക് ഹാമറും നിരോധിത സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഖനനമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ 25വീടുകള്‍ക്ക് കേടുപാടുണ്ടായി. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയില്‍ കിണറുകളിലെ വെള്ളം താഴ്ന്നുകൊണ്ടിരിക്കുകയാണ്. 15ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന രണ്ട് സ്കൂളുകളും ഒരു മദ്റസയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടിപ്പറുകളുടെ മരണപ്പാച്ചിലും വെടിമരുന്നിന്‍െറ അവശിഷ്ടങ്ങളും ഭീതിയുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. അതേസമയം, ക്വാറിയുടമക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്ന് 6000 മെട്രിക് ടണ്‍ പാറപൊട്ടിക്കാനും പുറത്തേക്ക് കൊണ്ടുപോകാനുമുള്ള അനുമതിയുള്ളതായും എന്നാല്‍, ശേഷികൂടിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറഖനനത്തിന് അനുമതി ഇല്ളെന്നും കിളിമാനൂര്‍ എസ്.ഐ യഹിയ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.