തിരുവനന്തപുരം: ദുരുപയോഗം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സബ്സിഡി നിരക്കില്‍ വെള്ള മണ്ണെണ്ണ നല്‍കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പെര്‍മിറ്റുകള്‍ മത്സ്യഫെഡ് റദ്ദാക്കി. മര്യനാട് മണ്ണെണ്ണ ബങ്കില്‍നിന്ന് ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിരുന്ന 15 പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. മത്സ്യബന്ധനാവശ്യങ്ങള്‍ക്ക് സബ്സിഡിയോടുകൂടി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചിരുന്ന 19000ത്തിലേറെ പെര്‍മിറ്റുകളില്‍ ഏതാനും ചിലത് അടുത്തിടെ ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടത്തെിയതിനത്തെുടര്‍ന്നാണ് നടപടി. മത്സ്യഫെഡ് അനുവദിച്ച വെള്ള മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ യഥാസമയം വാങ്ങേണ്ടതും അത് മത്സ്യബന്ധനത്തിന് മാത്രമായി ഉപയോഗിക്കേണ്ടതുമാണ്. മണ്ണെണ്ണ വാങ്ങുന്ന അവസരത്തില്‍ ബില്‍ വാങ്ങി കൈവശം സൂക്ഷിക്കുകയും പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. മത്സ്യബന്ധനത്തിന് അനുവദിച്ച മണ്ണെണ്ണ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. മണ്ണെണ്ണ വാങ്ങുന്നതിന് പെര്‍മിറ്റുടമ തന്നെ നേരിട്ട് നിര്‍ദിഷ്ട ബങ്കില്‍ എത്തണം. അതിന് സാധിക്കാത്ത പക്ഷം മറ്റൊരാളെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം കൂടി നല്‍കണം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട മണ്ണെണ്ണ അനധികൃതമായി സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.