അഞ്ചുതെങ്ങില്‍ പടക്കനിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്

ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ പടക്കനിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്. അനധികൃതമായി സൂക്ഷിച്ചിരുന്ന കരിമരുന്ന് പിടിച്ചെടുത്തു. അഞ്ചുതെങ്ങ് വലയന്‍െറകുഴിയിലെ ഗോഡൗണിലായിരുന്നു റെയ്ഡ്. വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയുടെ പേരിലാണ് ഇവിടെ പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു പരിശോധന. 100 കിലോഗ്രാം കരിമരുന്ന്, പടക്കങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഗോഡൗണ്‍ പിന്നീട് സീല്‍ ചെയ്തു. ഉടമക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ കണ്ണന്‍, വിജയന്‍, എ.എസ്.ഐ ജഗദീഷ്, സി.പി.ഒ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. ചിറയിന്‍കീഴ് താലൂക്കിലെ വിവിധ പാറക്വാറികള്‍ കേന്ദ്രീകരിച്ചും റെയ്ഡ് നടക്കുന്നുണ്ട്. അനുമതി കൂടാതെയാണ് ഭൂരിഭാഗം ക്വാറികളിലും വെടിമരുന്ന് സൂക്ഷിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.